
കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികള്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലാണ് ജാമ്യം. സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ സമീറിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്ത നാല്‍പ്പത്തിമൂന്ന് കേസുകളില്‍ 36 കേസുകളിലും പ്രധാന പ്രതികളാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍. സംസ്ഥാനത്തെ മരം മുറി അന്വേഷണത്തിനായി അഞ്ച് സംഘങ്ങളെയാണ് നിയമിച്ചിരുന്നത്.
Post Your Comments