AlappuzhaErnakulamNattuvarthaLatest NewsKeralaNews

മോന്‍സന്റെ തട്ടിപ്പ് പുറത്തുവരാൻ കാരണം വിദേശത്തുള്ള മലയാളി യുവതിയുമായുണ്ടായിരുന്ന അടുപ്പം തകര്‍ന്നതിനു പിന്നാലെ

യുവതി ഇപ്പോള്‍ സ്വയം വെള്ളപൂശാൻ ശ്രമിക്കുകയാണെന്നും ലോക കേരള സഭയില്‍ നേരത്തെ ഇവര്‍ക്കൊപ്പം മോന്‍സന്റെ സാന്നിധ്യമുണ്ടായിരുന്നതായും അവർ പറയുന്നു

കൊച്ചി: മോന്‍സൻ മാവുങ്കലിന്റെ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാന്‍ കാരണം, വിദേശത്ത് നഴ്‌സുമാരുടെ റിക്രൂട്ടിങ് നടത്തിവന്ന മലയാളി വനിതയുമായുണ്ടായിരുന്ന ബന്ധം തകര്‍ന്നതിന് പിന്നാലെ. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മോന്‍സൻ വിവാഹിതനാണെന്നും ഇയാൾക്ക് മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടെന്നും യുവതിക്ക് മനസിലായത്. ഇതോടെ ഇവര്‍ മോന്‍സനെ തകര്‍ക്കാനായി രംഗത്തെത്തുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.

യുവതിക്കൊപ്പം ലോക കേരള സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിട്ടുള്ളത്. യുവതി ഇപ്പോള്‍ സ്വയം വെള്ളപൂശാൻ ശ്രമിക്കുകയാണെന്നും ലോക കേരള സഭയില്‍ നേരത്തെ ഇവര്‍ക്കൊപ്പം മോന്‍സന്റെ സാന്നിധ്യമുണ്ടായിരുന്നതായും അവർ പറയുന്നു. പരാതിക്കാരില്‍ ചിലര്‍ മോന്‍സന് പണം നല്‍കുന്നതിന് താന്‍ സാക്ഷിയാണെന്നാണ് യുവതിയുടെ അവകാശവാദം.

50 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ്: നടപടിക്രമങ്ങൾ ആരംഭിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം

ഇത്രയും നാള്‍ മോന്‍സന്റെ തട്ടിപ്പുകൾ മൂടിവച്ച ശേഷം അകന്നപ്പോള്‍ കേസു കൊടുത്തവരെ ഫോണ്‍ വിളിച്ചു കൂട്ടുപിടിച്ചും മറ്റും ഇവർ സ്വയം രക്ഷപെടാന്‍ ശ്രമിക്കുകയാണെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് ലോക കേരള സഭ നടക്കുമ്പോഴും ഇവര്‍ മോന്‍സനുമായി അടുപ്പത്തിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മുൻ ഡിജിപിയുള്‍പ്പടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ മോന്‍സന് പരിചയപ്പെടുത്തി നല്‍കിയത് താനാണെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്.

യുവതി മോന്‍സനൊപ്പം താമസിക്കുന്നതിനിടെ മറ്റൊരു സ്ത്രീ കലഹവുമായി എത്തിയതോടെ കുണ്ടന്നൂരുള്ള ഹോട്ടലിലേക്ക് താമസം മാറ്റുകയും തുടർന്ന് വിദേശത്തേയ്ക്ക് മടങ്ങുകയുമായിന്നു. വിദേശത്തെത്തിയ ശേഷം മോന്‍സനുമായി ബന്ധമുണ്ടെന്നു തിരിച്ചറിഞ്ഞ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ അധിക്ഷേപിച്ചതായും സൂചനയുണ്ട്. എന്നാൽ മോന്‍സന് പാലാരിവട്ടം ആലപ്പുഴ എന്നിവിടങ്ങളിൽ മറ്റ് യുവതിയുമായുള്ള അടുപ്പം കണ്ടെത്തിയതോടെ ഇരുവരും അകലുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button