കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ ഉന്നത പൊലീസ് ബന്ധം ചര്‍ച്ചയാകുകയാണ്. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്‌റ മുതൽ നടി പേർളി മാണി വരെ ഇയാളുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. മോൻസന്റെ വലയിൽ വീണവരെ പരിഹസിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. മതവിശ്വാസികളുടെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഗോത്ര ചിന്ത പേറുന്ന തലച്ചോറിനെയാണ് അയാൾ പുരാവസ്തുവെന്ന പേരില്‍ വിറ്റഴിച്ചത് എന്ന് ജസ്ല വ്യക്തമാക്കുന്നു.
‘മതവിശ്വാസികളുടെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഗോത്ര ചിന്ത പേറുന്ന തലച്ചോറിനെയാണ് അയാള്‍ പുരാവസ്തുവെന്ന പേരില്‍ വിറ്റഴിച്ചത്. ഈ നാട് പിറകിലാണ്. ഇനിയും ഇത്തരം സംഘങ്ങള്‍ വിപണി കീഴടക്കിക്കൊണ്ടേയിരിക്കും. മാറണമെങ്കില്‍ നിങ്ങള്‍ തലച്ചോറ് ആധുനികതയുടെ കാലത്തെ ശുദ്ധജലത്തില്‍ കഴുകിയെടുക്കണം’, ജസ്ല മാടശ്ശേരി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, മോന്‍സന്‍ മാവുങ്കലിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.
കസ്റ്റംസും ക്രൈംബ്രാഞ്ചും മോട്ടോര്‍ വാഹന വകുപ്പും വനംവകുപ്പും സംയുക്തമായാണ് മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. മോന്‍സന്റെ ഭൂമി ഇടപാടുകളും ഇയാളുടെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുവരെ മോന്‍സന്റെ അക്കൗണ്ടുകളില്‍ വലിയ തുക കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടേയും അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നത്.
Post Your Comments