
റിയാദ്: വിവാഹത്തിന് ശേഷം വെറും രണ്ടു ദിവസം മാത്രം കഴിയവെ ഭർത്താവിൽ നിന്നും ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി. സൗദി അറേബ്യയിലാണ് സംഭവം. ഭർത്താവിന് കഷണ്ടിയുണ്ടെന്നും ബന്ധം തുടരാൻ താത്പര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്.
കഷണ്ടിയുണ്ടെന്ന വിവരം ഭർത്താവ് തന്നിൽ നിന്ന് മറച്ചുവെച്ചെന്നാണ് യുവതിയുടെ ആരോപണം. കഷണ്ടിയാണെന്ന വിവരം മറച്ചു വെച്ച് ഭർത്താവ് തന്നെ വഞ്ചിക്കുകയായിരുന്നു. വിവാഹത്തിന് മുമ്പ് വരെ സൗദിയിലെ പരമ്പരാഗത ശിരോവസ്ത്രമായ ഘുത്ര ധരിച്ചിരുന്നതിനാൽ ഭർത്താവിന് കഷണ്ടിയുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും യുവതി പറയുന്നു.
സൗദിയിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിയമനം: വിവിധ തസ്തികകളിലേക്ക് ജോലിയ്ക്കായി അപേക്ഷിക്കാം
സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുമ്പിൽ താൻ അപമാനിതയായി. തങ്ങളുടെ മക്കൾക്കും കഷണ്ടി ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. ഇനി അദ്ദേഹത്തിനൊപ്പം ജീവിക്കാൻ പ്രയാസമാണെന്ന് യുവതി വ്യക്തമാക്കി. കുടുംബ കോടതിയിൽ നടത്തിയ കൗൺസിലിങ് സെഷനിലാണ് വിവാഹ മോചന കാരണം പുറത്തുവന്നതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് ‘ന്യൂസ് ഓഫ് ബഹ്‌റൈൻ’ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments