ഇരാറ്റുപേട്ട: മൊബൈല്‍ ടവറിന് മുകളില്‍ കറിയ യുവാവ് നാട്ടുകാരെയും പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും മുള്‍മുനയില്‍ നിര്‍ത്തിയത് ഒരു മണിക്കൂര്‍. ഒടുവില്‍ അനുനയിപ്പിച്ച് താഴെ ഇറക്കി. പൂഞ്ഞാര്‍ മുകളേല്‍ ബിജു (36) ആണ് മൊബൈല്‍ ടവറിന് മുകളില്‍ കയറിയത്. ഈരാറ്റുപേട്ട ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപത്തെ ടവറിനുമുകളില്‍ കയറിയായിരുന്നു ബിജുവിന്റെ സാഹസം.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം. ബിജു ടവറിന് മുകളിലേക്ക് കയറുന്നത് ആദ്യം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ടവറിന്റെ പാതി ഉയരം പിന്നിട്ടപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ ഇത് കണ്ടെത്തിയത്. ഉടന്‍ തന്നെ ഈരാറ്റുപേട്ട പൊലീസിനെയും അഗ്‌നിശമന സേനയേയും വിവരം അറിയിച്ചു.
ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെ ബിജു കൂടുതല്‍ ഉയരത്തില്‍ കയറുകയായിരുന്നു. ഒരു മണിക്കൂറോളം പൊലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അനുനയിപ്പിച്ചാണ് ഒടുവില്‍ ബിജുവിനെ താഴെ ഇറക്കിയത്.
Post Your Comments