KeralaNattuvarthaLatest NewsNews

ബാലഭാസ്കറിന്റേത് അപകട മരണമോ? സി ബി ഐ റിപ്പോർട്ട്‌ പുറത്ത്

തിരുവനന്തപുരം: ബാലഭാസ്കറിന്റേത് അപകടമരണം തന്നെയെന്ന് കാണിച്ച് സി ബി ഐ റിപ്പോർട്ട്‌. സംഭവത്തില്‍ അട്ടിമറികൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കി. പ്രശസ്ത വയലിനിസ്റ്റിന്റെ മരണത്തിൽ സി ബി ഐയുടെ മുന്‍ റിപ്പോര്‍ട്ടുകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സി ബി ഐ നിലപാട് വ്യക്തമാക്കിയത്.

Also Read:ദുബായ് എക്സ്പോ 2020 : ജീവനക്കാർക്ക് ആറ് ദിവസത്തെ അവധി നൽകി സ്വകാര്യ കമ്പനി

ബാലഭാസ്കറിന്റെ മരണം പല മനുഷ്യരിലും സൃഷ്‌ടിച്ച സംശയങ്ങളായിരുന്നു മരണത്തിൽ ദുരൂഹതയുണ്ടെന്ന വാദത്തിലേക്ക് നയിച്ചത്. തുടർന്നാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും, സംഭവം അപകട മരണം തന്നെയാണെന്നും തന്നെയായിരുന്നു സി ബി ഐ സമർപ്പിച്ച റിപ്പോർട്ടിലും ആവർത്തിച്ചു വന്നത്.

2018 ഒക്ടോബര്‍ രണ്ടിനാണ് ദേശീയപാതയില്‍ പള്ളിപ്പുറം സി ആര്‍ പി എഫ് ക്യാമ്പ് ജംങ്ഷനു സമീപമുണ്ടായ കാറപകടത്തിൽ ബാലഭാസ്‌കര്‍ മരിച്ചത്. സെപ്തംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ച് മകള്‍ തേജസ്വിനി ബാലയും ചികിത്സയിലിരിക്കെ ബാലഭാസ്‌കറും മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button