തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസില്‍ ജെസ്‌നയുടെ പിതാവിന് കോടതിയുടെ നോട്ടീസ്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജെസ്‌ന തിരോധാന കേസിലെ അന്വേഷണം താല്‍ക്കാലികമായി അവസാനിപ്പിച്ച് കൊണ്ടുള്ള സിബിഐ റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് ജെസ്‌നയുടെ അച്ഛന് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. പരാതി ഉണ്ടെങ്കില്‍ ഈ മാസം 9നുള്ളില്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
Read Also: ശോഭനയെ സംഘിയാക്കിയാൽ ശോഭനക്കൊന്നുമില്ലെന്ന് ശാരദക്കുട്ടി
പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായില്ലെന്നാണ് സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഭാവിയില്‍ പുതിയ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ തുടരന്വേഷണം നടത്തുമെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2018 മാര്‍ച്ച് 22നാണ് ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന പറഞ്ഞിറങ്ങിയ ജെസ്‌നയെ കാണാതാകുന്നത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്.
2021 ഫെബ്രുവരില്‍ കേസ് ഏറ്റെടുത്ത സിബിഐക്കും ജെസ്‌ന എവിടെയെന്ന കണ്ടെന്നായില്ല. മതപരിവര്‍ത്തന കേന്ദ്രങ്ങളിലടക്കം സംസ്ഥാനത്തനകത്തും പുറത്തും അന്വേഷണം നടത്തി. അച്ഛനും സുഹൃത്തിനുമെതിരെയായിരുന്നു ചിലര്‍ സംശയമുന്നയിച്ചത്. രണ്ട് പേരെയും രാജ്യത്തെ മികച്ച ലാബുകളില്‍ കൊണ്ടുപോയി ശാസ്ത്രീയ പരിശോധന നടത്തി. തിരോധാനത്തില്‍ രണ്ടുപേര്‍ക്കും പങ്കില്ലെന്ന് തെളിഞ്ഞു.
കാണാതാകുന്നതിന് തലേദിവസം മരിക്കാന്‍ പോകുന്നുവെന്ന ഒരു സന്ദേശമാണ് ജെസ്‌ന സുഹൃത്തിന് അയച്ചത്. പക്ഷേ, ജെസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജെസ്‌നയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത ആദ്യ 48 മണിക്കൂറില്‍ ലോക്കല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ അലംഭാവം ഉണ്ടായെന്ന് സിബിഐ പറയുന്നു. ഗോള്‍ഡന്‍ അവറില്‍ ശേഖരിക്കേണ്ടിയിരുന്ന തെളിവുകള്‍ ശേഖരിച്ചില്ല, കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ജെസ്‌ന ജീവിച്ചിരിക്കുന്നതിന് തെളിവുണ്ടെന്ന് പ്രചരിപ്പിച്ചു. തീര്‍ത്തും അടിസ്ഥാന രഹിതമായിരുന്നു ഇതെന്നും സിബിഐ പറയുന്നു. ലുക്ക് ഔട്ട് നോട്ടീസും ഇന്റര്‍പോള്‍ നോട്ടീസും സജീവമാണ്, ഭാവിയില്‍ സൂചന ലഭിച്ചാല്‍ തുടരന്വേഷണം നടത്തുമെന്ന് സിബിഐ പറയുന്നു.
Post Your Comments