
കോഴിക്കോട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ കയറി അമ്മയുടെ എ ടി എം കാർഡ് മോഷ്ടിച്ച 19 കാരൻ അറസ്റ്റിൽ. കോഴിക്കോട് തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാ (19)നെയാണ് കസബ പോലീസ് അറസ്റ്റു ചെയ്തത്. മാത്തോട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ അടുപ്പം സ്ഥാപിച്ച് വീട്ടിലെത്തുകയും തുടർന്ന് പെൺകുട്ടിയുടെ അമ്മയുടെ എ.ടി.എം. കാര്‍ഡ് സൗഹൃദം നടിച്ച് ഇയാള്‍ കൈക്കലാക്കുകയായിരുന്നു.
എന്നാൽ മൂന്ന് ദിവസത്തിന് ശേഷം കാര്‍ഡ് തിരികെ വീട്ടില്‍ കൊണ്ടുവെച്ചെങ്കിലും പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എ.ടി.എം. കാര്‍ഡ് സൂക്ഷിച്ച കവറിനുള്ളിലുണ്ടായിരുന്ന പിന്‍ നമ്പർ ര്‍ ഉപയോഗിച്ച് മൂന്ന് എ.ടി.എം. കൗണ്ടറുകളില്‍ നിന്നായി 45,500 രൂപയാണ് ഇയാള്‍ കവര്‍ന്നത്.
അതേസമയം, സാമൂഹ്യമാധ്യമങ്ങൾ വഴി ഇത്തരത്തിൽ ഒരുപാട് തട്ടിപ്പുകൾ സ്ഥിരമായി നടക്കുന്നുണ്ട്. അതിനെതിരെ പോരാടാൻ കുട്ടികളെ തന്നെ നമ്മൾ പ്രാപ്തരാക്കേണ്ടതുണ്ട്.
Post Your Comments