Latest NewsKeralaNews

ചാനല്‍ അവതാരകരും മാധ്യമപ്രവര്‍ത്തകരും എംഎല്‍എമാരെ അധിക്ഷേപിക്കരുത് : സ്പീക്കര്‍ എം.ബി രാജേഷ്

 

തിരുവനന്തപുരം: ചാനല്‍ അവതാരകരോടും മാധ്യമപ്രവര്‍ത്തകരോടും അപേക്ഷയുമായി സ്പീക്കര്‍ എം.ബി രാജേഷ്. വാര്‍ത്താ അവതാരകര്‍ എംഎല്‍എമാരെ അധിക്ഷേപിക്കരുതെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. എംഎല്‍എമാര്‍ക്കെതിരെ വിമര്‍ശനങ്ങളാകാം. എന്നാല്‍ അധിക്ഷേപത്തെ വിമര്‍ശനമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Read Also : പെ​ൺ​കു​ട്ടി​ക​ളെ സ്കൂ​ളി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്കണം, താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ: വെടിയുതിർത്ത് താലിബാൻ

അധിക്ഷേപത്തെ ഗൗരവമായി കാണുമെന്നും, ഇക്കാര്യം എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും അവതാരകര്‍ക്കും ബാധകമാണെന്നും സ്പീക്കര്‍ പറഞ്ഞു. ജനപ്രതിനിധികളെ അധിക്ഷേപിച്ചെന്ന തരത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം, നിയമനിര്‍മാണത്തിന് മാത്രമായുള്ള നിയമസഭസമ്മേളനം ഒക്ടോബര്‍ നാലിന് ആരംഭിക്കും. നവംബര്‍ 12 വരെ 24 ദിവസമാണ് സഭ സമ്മേളിക്കുന്നത്. 45 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പരിഗണിക്കാനാണ് നിയമസഭസമ്മേളനം ചേരുന്നത്. ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ ഏഴ് ബില്ലുകള്‍ പരിഗണിക്കാനാണ് തീരുമാനമെന്നും സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button