
നാദാപുരം: മൂന്നുവയസ്സുള്ള ഇരട്ടക്കുട്ടികളെ യുവതി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. ശേഷം കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പേരോട്ടെ മഞ്ഞനാംപുറത്ത് റഫീഖിന്റെ ഭാര്യ സുബീന മുംതാസാണ് (30) മൂന്നുവയസ്സുള്ള മുഹമ്മദ് റസ്‌വിന്‍, ഫാത്തിമ റൗഹ എന്നീ കുട്ടികളെ കിണറ്റിലെറിഞ്ഞത്. ഇവരെ കസ്റ്റഡിയിലെടുത്ത നാദാപുരം പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.
വീടിനു പിറകുവശത്തെ ആള്‍താമസമില്ലാത്ത തറവാട്ടുവീട്ടിലെ കിണറ്റിലാണ് യുവതി കുട്ടികളെ എറിഞ്ഞത്. മരണം ഉറപ്പാക്കിയ ശേഷം വാണിമേലിലെ ബന്ധുവിനെ ഫോണിലൂടെ വിവരം അറിയിച്ചതിനുശേഷം ഇവര്‍ കിണറ്റില്‍ ചാടുകയായിരുന്നു. ബന്ധു പേരോട്ടെത്തി വീട്ടുകാരെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിൽ കിണറ്റില്‍നിന്ന് സുബീനയുടെ കരച്ചില്‍ കേൾക്കുകയായിരുന്നു.
സുബീനയെ നാട്ടുകാരും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരക്കുകയറ്റി. കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മുതാക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Post Your Comments