
ദുബായ്: യുഎഇയിൽ ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഇന്ധനങ്ങളുടെ വിലയിൽ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Read Also: ‘കാളിയമർദ്ദനം നടത്തി അവസാനം കോൺഗ്രസിൽ എത്തി’: കനയ്യയെ പുകഴ്ത്തിയ എം.ബി രാജേഷിനെ ട്രോളി സോഷ്യൽ മീഡിയ
ഒക്ടോബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.60 ദിർഹമായിരിക്കും നിരക്ക്. സെപ്തംബർ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.55 ദിർഹമായിരുന്നു നിരക്ക്.
സ്‌പെഷ്യൽ 95 പെട്രോളിന് 2.49 ദിർഹമാണ് വില. സെപ്തംബർ മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 2.44 ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 23.42 ദിർഹമാണ് ഒക്ടോബറിലെ നിരക്ക്. സെപ്തംബറിൽ ഇ പ്ലസ് ലിറ്ററിന് 2.36 ദിർഹമായിരുന്നു വില.
ഡീസലിന് ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.51 ദിർഹം നൽകണം. സെപ്റ്റംബർ മാസത്തിൽ ഡീസൽ ലിറ്ററിന് 2.38 ദിർഹമായിരുന്നു.
Post Your Comments