ദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. ഏതാനും ആഴ്ച്ചകളായി യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. ദുബായ് എക്സ്പോ ആരംഭിക്കാനിരിക്കുന്നതും ഒക്ടോബർ മൂന്ന് മുതൽ സ്കൂളിലെ നേരിട്ടുള്ള ഹാജർ 100 ശതമാനമാക്കുന്നതും യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണം. അഞ്ചു മാസത്തെ യാത്രാ നിരോധനം അവസാനിച്ചതിന് പിന്നാലെയാണ് യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നതെന്നാണ് അൽ ബാദി ട്രാവൽ ഏജൻസി വക്താവ് വ്യക്തമാക്കുന്നത്. എക്സ്പോ തുടങ്ങി ഏതാനും ആഴ്ചകൾ വരെ ടിക്കറ്റ് നിരക്ക് ഉയർന്നു നിൽക്കാൻ തന്നെയാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 2000 മുതൽ 3000 വരെ ദിർഹം വരെയാണ്. ഏതാനും ആഴ്ചകൾക്കു മുമ്പ് ഇത് 1500 ൽ താഴെയായിരുന്നു.
മുംബൈയിൽ നിന്നാണ് താരതമ്യേന നിരക്ക് കുറവെന്നും ട്രാവൽ ഏജന്റുമാർ പറയുന്നു. നിലവിൽ 1700 ദിർഹമാണ് മുംബൈയിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക്. ജൂലൈയിൽ 1000 ദിർഹമിന് താഴെ മാത്രമായിരുന്നു കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള നിരക്ക്. എന്നാൽ ഇപ്പോൾ അത് 1500 നും മുകളിലാണുള്ളതെന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്.
Read Also: ഹൈക്കോടതിക്ക് പുറത്ത് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് പോലിസ് കോണ്‍സ്റ്റബിള്‍ വെടിവച്ച് മരിച്ചു
Post Your Comments