കൊച്ചി: സംസ്ഥാനത്തു വീണ്ടും ഒരു ട്രാന്‍സ്ജെന്‍ഡറിനെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ ശ്രദ്ധ(22)യെയാണ് ഇടപ്പള്ളി പോണേക്കരയിലെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.
കഴിഞ്ഞയാഴ്ച വീട്ടില്‍ പോയി വന്നിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കള്‍ പുലര്‍ച്ചയോടെ പുറത്ത് പോയി വന്നപ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്തി വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
എന്നിട്ടും പ്രതികരണമില്ലാതെ വന്നതോടെ തുറന്ന് കിടന്നിരുന്ന ജനലിലൂടെ നോക്കുമ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ ശ്രദ്ധയെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments