Latest NewsInternationalGulfOman

എം എ യൂസഫലിയ്ക്ക് അംഗീകാരം: ആദ്യത്തെ ഒമാൻ ദീർഘകാല റസിഡൻസ് വിസ ലഭിച്ചു

മസ്‌കത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയ്ക്ക് അംഗീകാരം. ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിലാണ് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്. യൂസഫലി ഉൾപ്പെടെ വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകർക്കാണ് ഒന്നാം ഘട്ടത്തിൽ ഒമാൻ ദീർഘകാല റെസിഡൻസ് പെർമിറ്റ് നൽകിയിരിക്കുന്നത്. ഒമാൻ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫിൽ നിന്നാണ് ആദ്യത്തെ റസിഡൻസി എം എ യൂസഫലി ഏറ്റുവാങ്ങിയത്.

Read Also: ‘ടിപ്പുവിനുമാത്രം ഇരിക്കുവാനുള്ള ഭാഗ്യം ഇല്ലാതെ പോയി’: നടൻ ശ്രീനിവാസനെതിരെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി

ഒമാനിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, തദ്ദേശ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകർക്കാണ് ഒമാൻ ദീർഘ കാല റെസിഡൻസ് വിസ നൽകുന്നത്.

ഒമാൻ 2040 എന്ന വീക്ഷണത്തിന്റെ ഭാഗമായാണ് ദീർഘകാല റെഡിഡൻസ് നൽകാൻ തീരുമാനിച്ചതെന്ന് ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഖാലിദ് ബിൻ സഈദ് അൽ ശുഐബി പറഞ്ഞു. ദീർഘകാല റസിഡൻസ് സംവിധാനത്തെ അംഗീകാരവും ആദരവുമായി കണ്ട് വിനയത്തോടെ സ്വീകരിക്കുന്നതായി എം എ യൂസഫലി വിശദീകരിച്ചു. ദീർഘകാല റസിഡൻസ് വിസ നൽകിയതിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സയിദിനും ഒമാൻ സർക്കാരിനും യൂസഫലി നന്ദി അറിയിച്ചു.

Read Also: കോവിഡ് ബാധിച്ച വളർത്തു പൂച്ചകളെ കൊന്നൊടുക്കി ചൈന

shortlink

Related Articles

Post Your Comments

Related Articles


Back to top button