ചൈന: വളർത്തു പൂച്ചകൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അവയെ കൊന്നൊടുക്കി ചൈന. ചൈനയിലെ ഹർബിൻ സിറ്റിയിൽ നടന്ന സംഭവത്തിൽ ഒരു വീട്ടിലെ മൂന്നു പൂച്ചകളെ കൊന്നൊടുക്കി. മൃഗങ്ങൾക്കു കോവിഡ് ബാധിച്ചാൽ ചികിത്സയില്ലെന്നും അത് കോവിഡ് വ്യാപനമുണ്ടാകാൻ കാരണമാകുമെന്നും അധികൃതർ അറിയിച്ചു.
പൂച്ചകളുടെ ഉടമയ്ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ പൂച്ചകൾക്കും കോവിഡ് പോസിറ്റീവാക്കുകയായിരുന്നു. എന്നാൽ യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ റിപ്പോർട്ട് പ്രകാരം മൃഗങ്ങളിൽ കോവിഡ് വ്യാപനമുണ്ടാകാനുള്ള സാധ്യത കുറവാണ്. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യതയും കുറവാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Post Your Comments