Latest NewsKeralaIndiaNews

‘വൈദികന്റെ അവിഹിത ഗർഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു മോൻസന്റെ തട്ടിപ്പിന്റെ തുടക്കം’: ജോമോൻ പുത്തൻപുരയ്ക്കൽ

കൊച്ചി: പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍​ നി​ന്നാ​യി കോടികൾ ത​ട്ടി​യ മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. സാധാരണക്കാരനായ മോന്‍സണ്‍ ഇന്നുകാണുന്ന ‘ധനികനായ’ മോന്‍സണ്‍ ആയി മാറിയതിനു പിന്നിൽ ഒരു കഥയുണ്ട്. ക്രിസ്തുവിൻറെ മണവാട്ടിയായ കന്യാസ്ത്രീയെ പ്രണയിച്ച് വിവാഹം ചെയ്തുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇതിനു പിന്നിൽ മറ്റൊരു കഥയുണ്ടെന്ന് പറയുകയാണ് ജോമോൻ പുത്തൻപുരയ്ക്കൽ.

ടെക്നിക്കല്‍ സ്‌കൂളിലെ പഠനത്തിനുശേഷം വൈദികപഠനത്തിന് സെമിനാരിയില്‍ ചേര്‍ന്ന മോന്‍സണ്‍ ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പ് പഠനം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇടവക പള്ളിയില്‍ കപ്യാരായി. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപികയായ കന്യാസ്ത്രിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചു. പിന്നീട് നാടുവിട്ടു, എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതല്ല യഥാർത്ഥ കഥയെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

Also Read:മോദിയുടെ വ്യാജ കവർ ചിത്രം: അനേകം ചിത്രങ്ങളിൽ ഒന്നാണ് ഇതെന്ന് ന്യൂയോർക്ക് ടൈംസ്

വൈദികന്റെ അവിഹിത ഗർഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് മോന്‍സണ്‍ ഇന്നുകാണുന്ന മോന്‍സണ്‍ ആയി മാറിയതെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ വ്യക്തമാക്കുന്നു. കന്യാസ്ത്രീയെ ഗർഭിണിയാക്കിയ വൈദികൻ, വിദേശത്തു പോയി കോടികൾ ഉണ്ടാക്കിയതിന് ശേഷം, അതിലൊരു നല്ല തുക മോൻസന് നൽകിയതിനെ തുടർന്നാണ്‌ ഇയാൾ പണക്കാരനായതെന്ന് അദ്ദേഹം പറയുന്നു.

ജോമോൻ പുത്തന്പുരയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ചേർത്തലയിൽ ഒരു വൈദികൻ, ഒരു കന്യാസ്ത്രീയെ ഗർഭിണിയാക്കിയ സംഭവം, പുറം ലോകം അറിയാതെ, ഇപ്പോളത്തെ കഥാനായകൻ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ, ആ ദിവ്യ ഗർഭത്തിന്റെ ഉത്തരവാദി താൻ തന്നെയാണെന്ന് പറഞ്ഞ് കൊണ്ട്, ഗർഭത്തിന്റെ ഉത്തരവാദിയായ വൈദികന്റെ മാനം രക്ഷിച്ച്, വൈദികന്റെ രക്ഷകനായി മാറിയാണ് മോൻസൻ ഇന്ന് ഈ നിലയിൽ എത്തിയത്. കന്യാസ്ത്രീയെ ഗർഭിണയാക്കിയ വൈദികൻ, വിദേശത്തു പോയി കോടികൾ ഉണ്ടാക്കിയതിന് ശേഷം, അതിലൊരു നല്ല തുക മോൻസന് നൽകിയതിനെ തുടർന്നാണ്‌, ഒരു ഗതിയും ഇല്ലാത്ത മോൻസന്, നല്ല സാമ്പത്തിക ബാക്ക്ഗ്രൗണ്ട് കിട്ടിയത്.

വൈദികൻ ഗർഭിണിയാക്കിയ കന്യാസ്ത്രീയെ, മോൻസൻ പ്രേമിച്ച് കെട്ടിയെന്ന വ്യാജേനയാണ് വിവാഹം കഴിച്ചത്. യേശുവിനെ ഒറ്റികൊടുത്തതിന് യൂദാസിന് കിട്ടിയ മുപ്പത് വെള്ളിക്കാശിൽ, ഒറിജിനലായ രണ്ട് നാണയം, തന്റെ കൈയ്യിലുണ്ടെന്ന് പ്രചരിപ്പിക്കാൻ കഴിയുന്ന മോൻസൻ, ഒരു കഥയുണ്ടാക്കാൻ അധികം സമയം വേണ്ടന്നുള്ളതിന്, ഡോക്ടറേറ്റ് എടുത്ത പുരാവസ്തു തട്ടിപ്പുക്കാരൻ ആണെന്ന്, തെളിയിച്ച ആളാണ്. അതുകൊണ്ടാണ് അവിഹിത ഗർഭത്തിന് ഉത്തരവാദിയായ ഒരു വൈദികനെ രക്ഷിചെടുത്ത മോൻസനെ, വല്യ മഹാനായി ചിത്രീകരിച്ച് കൊണ്ട്, കഴിഞ്ഞ വർഷം ജൂലൈയിൽ നസ്രാണി ദീപിക, സൺ‌ഡേ സപ്ലിമെന്റ് ഇറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button