മെൽബൺ : ഓസ്‌ട്രേലിയയിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. വലിയ രീതിയിൽ ആലിപ്പഴ വീഴ്ചയുണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഓസ്ട്രേലിയയുടെ മധ്യ-കിഴക്ക് ഭാഗത്തു കൂടി നീങ്ങുന്ന ന്യൂനമർദ്ദ പാത്തിയാണ് കനത്ത മഴ തുടരുവാൻ ഇടയാക്കുന്നതെന്ന് കാലവസ്ഥാ കേന്ദ്രം അറിയിച്ചു.
Severe Weather Update: heavy rain and thunderstorms for eastern Australia. Video current 1.30pm AEST 28 September 2021.
Know your weather. Know your risk.
Latest forecasts and warnings: https://t.co/VjbArDmLG3 pic.twitter.com/SIs4c2Pzza
— Bureau of Meteorology, Australia (@BOM_au) September 28, 2021
Read Also : ദുബായ് എക്സ്പോ 2020 : ടാക്സി സർവീസുകൾക്ക് ഓട്ടോ ഡിസ്പാച്ച് സാങ്കേതികവിദ്യയുമായി അധികൃതർ
ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ, രാജ്യത്തിന്റ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. കനത്തെ മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശക്തമായ ഇടിമിന്നലും ആലിപ്പഴ വർഷവും മഴക്കും കാറ്റിനുമൊപ്പം ഉണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു.
സൗത്ത് ഓസ്ട്രേലിയയുടെ തെക്കുകിഴക്കൻ ഭാഗത്തും വിക്ടോറിയയിലും മഴക്ക് ഇടയാക്കി നീങ്ങുന്ന ന്യൂനമർദ്ദ പാത്തി ബുധനാഴ്ചയോടെ ശക്തി പ്രാപിക്കുമെന്നും, വ്യാഴം,വെള്ളി ദിവസങ്ങളിൽ സെൻട്രൽ ന്യൂ സൗത്ത് വെയിൽസ്, തെക്കൻ ക്വീൻസ്ലാൻഡ് പ്രദേശങ്ങളിൽ അതി ശക്തമായ മഴ പെയ്യിക്കുമെന്നുമാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കു കൂട്ടൽ.
Post Your Comments