UAELatest NewsNewsInternationalGulf

സ്വകാര്യ വിദ്യാലയങ്ങളിൽ പൂർണ്ണരീതിയിൽ നേരിട്ടുള്ള പഠനം ആരംഭിക്കും: തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി അധികൃതർ

ദുബായ്: ഒക്ടോബർ 3 മുതൽ എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും എല്ലാ വിദ്യാർഥികളും നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം പുനരാരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളും ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.

Read Also: തൊഴിലാളി ക്ഷാമം രൂക്ഷം : കാർഷിക വിളകൾ ശേഖരിക്കുന്ന ജോലിക്ക് 63 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് കമ്പനി

എമിറേറ്റിൽ പുതിയ അദ്ധ്യയന വർഷം ആരംഭിച്ചത് മുതൽ ഏതാണ്ട് എഴുപത്തഞ്ച് ശതമാനത്തോളം വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ നേരിട്ടെത്തിയിരു്‌നനു. ഒക്ടോബർ 3 മുതൽ 100 ശതമാനം വിദ്യാർത്ഥികളും വിദ്യാലയങ്ങളിലെത്തുന്നതാണ്.

വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം ഉറപ്പാക്കുന്നതിനായി സർക്കാർ, സ്‌കൂൾ ജീവനക്കാർ, രക്ഷിതാക്കൾ എന്നിവർ ഉൾപ്പടെ ദുബായിലെ മുഴുവൻ സമൂഹവും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നടത്തുന്നതെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ കരം അറിയിച്ചു. മികച്ച അധ്യയനം ഉറപ്പ് വരുത്തിക്കൊണ്ട് വിദ്യാലയങ്ങളിൽ പൂർണ്ണ രീതിയിൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: യുഎഇയിലേക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം: നടപടിക്രമങ്ങൾ അറിയാം

വിദ്യാലയങ്ങളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button