ഷിക്കാഗോ: മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ പേരിൽ ലൈബ്രറി. ഷിക്കാഗോ സൗത്ത് സൈഡിൽ നിർമിക്കുന്ന ലൈബ്രറിയ്ക്കാണ് ഒബാമ പ്രസിഡൻഷ്യൽ സെന്റ് എന്ന് പേര് നൽകിയിരിക്കുന്നത്. ലൈബ്രറിയുടെ ഗ്രൗണ്ട് ബ്രേക്കിങ് സെറിമണി മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയും ചേർന്ന് നിർവഹിച്ചു.
Read Also: ഫേസ്ബുക്ക് സൗഹൃദം: 23 കാരനൊപ്പം കടന്നുകളഞ്ഞ 16 കാരിയെ പോലീസ് കണ്ടെത്തി, യുവാവിനെതിരെ കേസ്
സെപ്റ്റംബർ 28 നായിരുന്നു ചടങ്ങ്. നീണ്ട കാത്തിരിപ്പിനു ശേഷമാണു പ്രോജക്റ്റിന്റെ പ്രവർത്തനം തുടങ്ങാനായതെന്ന് ഒബാമഅറിയിച്ചു. ഇതു വെറും മ്യൂസിയമല്ല, ജനാധിപത്യ ആശയങ്ങളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിജ്ഞാനം പകർന്നു നൽകുന്ന ലൈബ്രറിയായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഭാഗീയതയും വംശീയതയും വർധിച്ചു വരുമ്പോൾ നമ്മുടെ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. തന്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് ഷിക്കാഗോയിൽ നിന്നാണ്. ആഗോളതലത്തിലല്ല മാറ്റങ്ങൾ സംഭവിക്കേണ്ടതു മറിച്ച് ഓരോ വ്യക്തികളിലുമാണെന്ന യാഥാർഥ്യം താൻ ഇവിടെ നിന്നുമാണ് പഠിച്ചതെന്നും അദ്ദേഹം വിശദമാക്കി.
ഷിക്കാഗോ മേയർ ലോറി ലൈറ്റ് ഫുട്ട് ഇല്ലിനോയ് ഗവർണർ ജൊബി പ്രിറ്റ്‌സ്‌ക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post Your Comments