ചണ്ഡീഗഡ്: നവജ്യോത് സിംഗ് സിദ്ധുമായുള്ള അധികാര വടംവലിക്കൊടുവില്‍ രാജിവച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിടുന്നുവെന്ന് സൂചന. ഡല്‍ഹിയില്‍ എത്തി അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു അമരീന്ദര്‍ സിംഗ്. ഇതിനിടെയാണ് അദ്ദേഹം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. സെപ്റ്റംബര്‍ 18 ന് ആണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. മുഖ്യമന്ത്രിയായി അമരീന്ദര്‍ സിംഗ് തുടരുന്നതില്‍ അതൃപ്തി അറിയിച്ച് നവജോത് സിംഗ് സിദ്ധുവിനെ പിന്തുണയ്ക്കുന്ന 40 എംല്‍എമാര്‍ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് നേതൃത്വം സിദ്ധുവിന്റെ അടുപ്പക്കാരന് കൂടിയായ ചിരണ്‍ജീത് സിംഗ് ചന്നിയെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
രാജി വയ്ക്കുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ഹൈക്കമാന്റിന് രാജിക്കത്ത് കൈമാറിയിരുന്നെന്നും എന്നാല്‍ തന്നോട് മുഖ്യമന്ത്രിയായി തുടരാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു.
Post Your Comments