CricketLatest NewsNewsSports

സൺറൈസേഴ്സ് ഹൈദരാബാദ് ജേഴ്സിയിൽ ഇനി വാർണർ ഉണ്ടാവില്ല?

ദുബായ്: സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ ഭാവി തുലാസിലാണെന്ന് റിപ്പോർട്ടുകൾ. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് സൺറൈസ് പരിശീലകൻ ട്രെവർ ബേലിസ്സ് യുവാക്കൾക്ക് അവസരം നൽകാനാണ് വാർണർ പുറത്തിറക്കിയതെന്ന് വ്യക്തമാക്കി.

കൂടാതെ പ്ലേ ഓഫ് യോഗ്യത ലഭിക്കില്ലെന്ന് ഉറപ്പായതോടെ കൂടുതൽ യുവാക്കൾക്ക് അവസരം നൽകുമെന്നും സൺറൈസ് പരിശീലനം പറഞ്ഞിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിൽ ഡേവിഡ് വാർണറുടെ അവസാനമാണോ ഇതെന്ന ചോദ്യത്തിന് അത്തരം ഒരു കാര്യം ചർച്ച ചെയ്തില്ലെന്നും ബേലിസ്സ് പറഞ്ഞു.

Read Also:- ദീര്‍ഘ നേരം ഇരുന്നുള്ള ജോലി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ മികച്ച ഫോം കണ്ടെത്താൻ വാർണറിന് കഴിഞ്ഞിരുന്നില്ല. ഐപിഎൽ 2021 സീസണിലെ ആദ്യ പാദത്തിലും ഫോം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു താരം. സീസണിലെ ടീമിന്റെ മോശം പ്രകടനവും കണക്കിലെടുത്ത് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് താരത്തിനെ നേരത്തെ നീക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 30ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയാണ് സൺറൈസേഴ്സിന്റെ അടുത്ത മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button