UAELatest NewsInternationalGulf

അബുദാബിയിലെ ഹിന്ദുക്ഷേത്രം: 2023 ൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് അധികൃതർ

അബുദാബി: അബുദാബിയിൽ നിർമ്മിക്കുന്ന യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം 2020 ൽ പൂർത്തിയാക്കും. 1,000 വർഷമെങ്കിലും ക്ഷേത്രം നിലനിൽക്കുമെന്ന് ബിഎപിഎസ് ഹിന്ദു മന്ദിർ അബുദാബി പദ്ധതിയുടെ പ്രധാന ടീം അംഗങ്ങൾ വ്യക്തമാക്കി.

Read Also: പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ക്ഷേത്രത്തിന്റെ ഫൗണ്ടേഷൻ ജോലികൾ പൂർത്തിയായി. മണൽക്കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ ഇന്ത്യയിൽ നിന്ന് കരകൗശല തൊഴിലാളികളെ എത്തിച്ചു ആരംഭിക്കുമെന്നും ക്ഷേത്ര പ്രതിനിധി അറിയിച്ചു. പ്രോജക്റ്റുമായി ബന്ധപ്പെട്ട അംഗങ്ങൾ ചരിത്രപരമായ ശിലാക്ഷേത്രത്തെ കുറിച്ചുള്ള അറിയപ്പെടാത്ത വിശദാംശങ്ങൾ വെളിപ്പെടുത്തി യുട്യൂബ് വീഡിയോയിലൂടെ അറിയിച്ചിരുന്നു. അബു മുരേഖയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രഭൂമിയിൽ കട്ടിയുള്ള മണൽക്കല്ലുകൾ ഉള്ളതായി ബി എ പി എസ് ഹിന്ദു മന്ദിറിന്റെ വക്താവും മതനേതാവുമായ പൂജ്യ ബ്രഹ്മവിഹാരി സ്വാമി വിശദമാക്കി.

Read Also: ‘കമ്യൂണിസ്റ്റ് ആശയങ്ങളോട് വഞ്ചന കാട്ടി’: പാർട്ടിയിൽ ആളുകൾ വരുകയും വഞ്ചിച്ച് പോകുകയും ചെയ്യുന്നുവെന്ന് ഡി രാജ

shortlink

Related Articles

Post Your Comments

Related Articles


Back to top button