കാബൂള്‍: വിമത സൈനികരോടോ മുന്‍ അഫ്ഗാന്‍ സൈനികരോടോ യാതൊരുവിധ പ്രതികാര നടപടികളും സ്വീകരിക്കില്ലെന്ന് താലിബാന്‍ പറയുമ്പോഴും കൊടുംക്രൂരതയുടെ വാര്‍ത്തയാണ് പുറത്തു വരുന്നത്. പഞ്ചശീറില്‍ ഒരു കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുകയാണ് താലിബാന്‍. പഞ്ചശീര്‍ പോരാട്ടത്തില്‍ താലിബാനെതിരെ പോരാടിയ വടക്കന്‍ സഖ്യത്തിലെ സൈനികന്റെ മകനോടാണ് താലിബാന്റെ ക്രൂരത.
പഞ്ചശീറില്‍ കൂടുതല്‍ ആക്രമണങ്ങള്‍ അരങ്ങേറുന്നതായാണ് വിവരം. പലയിടത്തും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരെ ഒരു ദയയുമില്ലാതെ താലിബാന്‍ വെടിവച്ച് കൊലപ്പെടുത്തുകയാണ്. പഞ്ചശീറില്‍ ഒരു കുടുംബത്തെ ഇതിനോടകം താലിബാന്‍ അഞ്ചു തവണ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പഞ്ചശീര്‍ മേഖലയില്‍ ജനങ്ങളെ തടഞ്ഞുനിര്‍ത്തി വടക്കന്‍ സഖ്യസേനയുമായുള്ള ബന്ധമാണ് താലിബാന്‍ അന്വേഷിക്കുന്നത്. പലരുടെയും മൊബൈല്‍ ഫോണുകള്‍ ബലമായി പിടിച്ചു വാങ്ങി വിശദമായി പരിശോധിക്കുന്നുണ്ട്. ഫോണില്‍ വടക്കന്‍ സഖ്യത്തിലെ ഏതെങ്കിലും ഒരു ചിത്രം കണ്ടാല്‍ ഉടന്‍ ആ ഫോണിന്റെ ഉടമയെ വെടിവെച്ചു കൊല്ലുകയാണ് താലിബാന്‍ തീവ്രവാദികള്‍ ചെയ്യുന്നത്.
Post Your Comments