KannurKasargodKozhikodeKeralaNattuvarthaNews

ഗുലാബ് ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദ്ദമായി: മഴയുടെ ശക്തി കുറയും, 3 ജില്ലകളില്‍ മാത്രം മഴ

ഒറ്റപ്പെട്ട മേഖലകളില്‍ മാത്രം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും കരയില്‍ പ്രവേശിച്ച ഗുലാബ് ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദ്ദമായി. ഇതോടെ രണ്ടു ദിവസമായി സംസ്ഥാനത്ത് തുടരുന്ന മഴയുടെ ശക്തി കുറയും. അതേസമയം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട മേഖലകളില്‍ മാത്രം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലീ മീറ്റര്‍വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി, ഇടമലയാര്‍ തുടങ്ങി പ്രധാന അണക്കെട്ടുകളില്‍ ജലം തുറന്നു വിടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button