PathanamthittaNattuvarthaLatest NewsKeralaNews

മലയോര മേഖലകൾക്ക് തലവേദനയായി തോട്ടപ്പുഴു ശല്യം: വി​ര​ലു​ക​ള്‍​ക്കി​ട​യി​ൽ നിന്നാണ് ഇവ ചോര കുടിക്കുക !

കോ​ന്നി: കോ​ന്നി​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ തോ​ട്ട​പ്പു​ഴു ശ​ല്യം വ്യാ​പ​ക​മാ​കു​ന്നു. ത​റ​യി​ലും ചെ​ടി​ക​ളി​ലും മ​റ്റും പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ഇ​വ മ​നു​ഷ്യ​ശ​രീ​ര​ത്തി​ല്‍ ക​യ​റി​യാ​ല്‍ പ​ല​പ്പോ​ഴും അ​റി​യാ​റി​ല്ല. കാ​ലി​ലാ​ണ് കൂ​ടു​ത​ലും ക​ടി​ക്കു​ന്ന​ത്. അ​ട്ട​ക​ള്‍ ചോ​ര​കു​ടി​ച്ച്‌ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ര​ക്ത സ്രാ​വം ഉ​ണ്ടാ​കു​മ്ബോ​ഴാ​ണ് പ​ല​പ്പോ​ഴും വി​വ​രം അ​റി​യു​ക. നൂ​ലു​പോ​ലെ ചെ​റി​യ ജീ​വി​ക​ളാ​യി കാ​ണ​പ്പെ​ടു​ന്ന തോ​ട്ട​പ്പു​ഴു​ക്ക​ള്‍ ചോ​ര​കു​ടി​ച്ച്‌ ക​ഴി​ഞ്ഞ​ശേ​ഷം വ​ലു​താ​കും.

Also Read: നിർത്തിയിട്ടിരുന്ന ടിപ്പറിൽ കാർ ഇടിച്ചുകയറി: രേ​​ഷ്മ​​ക്കും ഷാ​​രോ​​ണി​​നും ദാ​രു​ണാ​ന്ത്യം

റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലു​മെ​ല്ലാം ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് തോ​ട്ട​പ്പു​ഴു​ക്ക​ളെ കൊ​ണ്ട് കൂ​ടു​ത​ല്‍ പൊ​റു​തി മു​ട്ടി​യി​രി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ല്‍ ക​ടി​ച്ചി​രി​ക്കു​ന്ന പു​ഴു​ക്ക​ളെ വ​ലി​ച്ചി​ള​ക്കി കളയുമ്പോൾ ഇ​വ​യു​ടെ പ​ല്ല് മു​റി​വി​ല്‍ ഇ​രു​ന്നാ​ല്‍ അ​സ​ഹ്യ​മാ​യ ചൊ​റി​ച്ചി​ലും നീ​റ്റ​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. റ​ബ​ര്‍ പോ​ലെ​യു​ള്ള പു​ഴു​ക്ക​ളാ​യ​തി​നാ​ല്‍ ഇ​വ​റ്റ​ക​ളെ സാ​ധാ​ര​ണ രീ​തി​യി​ല്‍ ന​ശി​പ്പി​ക്കു​വാ​നും സാ​ധ്യ​മ​ല്ല. ഉ​പ്പ്, സാ​നി​റ്റൈ​സ​ര്‍ തു​ട​ങ്ങി​യ​വ​യാ​ണ് പു​ഴു​ക്ക​ളെ കൊ​ല്ലാ​ന്‍ സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഉ​പ്പു​വീ​ണാ​ല്‍ ഇ​വ ത​നി​യെ പൊ​ട്ടി​പ്പോ​കും.

മുൻപ്​ ഉ​ള്‍​വ​ന​ങ്ങ​ളാ​യി​രു​ന്നു തോ​ട്ട​പ്പു​ഴു​ക്ക​ളു​ടെ താ​വ​ളം. ഇ​പ്പോ​ള്‍ റ​ബ​ര്‍ തോ​ട്ട​ങ്ങ​ളും ജ​ന​വാ​സ മേ​ഖ​ല​ക​ളും അ​ട​ക്കം ഇ​വ​യു​ടെ ശ​ല്യം വ​ര്‍​ധി​ച്ചു. മ​ഴ​യും ഈ​ര്‍​പ്പം നി​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് തോ​ട്ട​പ്പു​ഴു ശ​ല്ല്യം വ​ര്‍​ധി​ക്കു​ന്ന​ത്. വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ മേ​യാ​ന്‍ വി​ടു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ​യും കാ​ട്ടി​ല്‍​നി​ന്ന് നാ​ട്ടി​ലി​റ​ങ്ങു​ന്ന പ​ന്നി​ക​ളു​ടെ​യും ശ​രീ​ര​ത്തി​ല്‍ പ​റ്റി​പ്പി​ടി​ക്കു​ന്ന പു​ഴു​ക്ക​ള്‍ മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ പ​റ്റി​പ്പി​ടി​ക്കു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. കാ​ലി​ലെ വി​ര​ലു​ക​ള്‍​ക്കി​ട​യി​ലാ​ണ് ഇ​ത് കൂ​ടു​ത​ലും ക​ടി​ക്കു​ക. ത​ണ്ണി​ത്തോ​ട്, അ​രു​വാ​പ്പു​ലം, കോ​ന്നി, മ​ല​യാ​ല​പ്പു​ഴ, ക​ല​ഞ്ഞൂ​ര്‍ തു​ട​ങ്ങി പ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തോ​ട്ട​പ്പു​ഴു ശ​ല്ല്യം വ്യാ​പ​ക​മാ​ണി​പ്പോ​ള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button