കോന്നി: കോന്നിയുടെ മലയോര മേഖലയില്‍ തോട്ടപ്പുഴു ശല്യം വ്യാപകമാകുന്നു. തറയിലും ചെടികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ഇവ മനുഷ്യശരീരത്തില്‍ കയറിയാല്‍ പലപ്പോഴും അറിയാറില്ല. കാലിലാണ് കൂടുതലും കടിക്കുന്നത്. അട്ടകള്‍ ചോരകുടിച്ച് കഴിഞ്ഞതിനുശേഷം രക്ത സ്രാവം ഉണ്ടാകുമ്ബോഴാണ് പലപ്പോഴും വിവരം അറിയുക. നൂലുപോലെ ചെറിയ ജീവികളായി കാണപ്പെടുന്ന തോട്ടപ്പുഴുക്കള്‍ ചോരകുടിച്ച് കഴിഞ്ഞശേഷം വലുതാകും.
Also Read: നിർത്തിയിട്ടിരുന്ന ടിപ്പറിൽ കാർ ഇടിച്ചുകയറി: രേഷ്മക്കും ഷാരോണിനും ദാരുണാന്ത്യം
റബര്‍ തോട്ടങ്ങളിലും കൃഷിയിടങ്ങളിലുമെല്ലാം ജോലി ചെയ്യുന്നവരാണ് തോട്ടപ്പുഴുക്കളെ കൊണ്ട് കൂടുതല്‍ പൊറുതി മുട്ടിയിരിക്കുന്നത്. ശരീരത്തില്‍ കടിച്ചിരിക്കുന്ന പുഴുക്കളെ വലിച്ചിളക്കി കളയുമ്പോൾ ഇവയുടെ പല്ല് മുറിവില്‍ ഇരുന്നാല്‍ അസഹ്യമായ ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നതും പതിവാണ്. റബര്‍ പോലെയുള്ള പുഴുക്കളായതിനാല് ഇവറ്റകളെ സാധാരണ രീതിയില്‍ നശിപ്പിക്കുവാനും സാധ്യമല്ല. ഉപ്പ്, സാനിറ്റൈസര്‍ തുടങ്ങിയവയാണ് പുഴുക്കളെ കൊല്ലാന്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഉപ്പുവീണാല് ഇവ തനിയെ പൊട്ടിപ്പോകും.
മുൻപ് ഉള്വനങ്ങളായിരുന്നു തോട്ടപ്പുഴുക്കളുടെ താവളം. ഇപ്പോള്‍ റബര്‍ തോട്ടങ്ങളും ജനവാസ മേഖലകളും അടക്കം ഇവയുടെ ശല്യം വര്‍ധിച്ചു. മഴയും ഈര്‍പ്പം നിറഞ്ഞ പ്രദേശങ്ങളിലുമാണ് തോട്ടപ്പുഴു ശല്ല്യം വര്‍ധിക്കുന്നത്. വനാതിര്‍ത്തികളില്‍ മേയാന്‍ വിടുന്ന കന്നുകാലികളുടെയും കാട്ടില്‍നിന്ന് നാട്ടിലിറങ്ങുന്ന പന്നികളുടെയും ശരീരത്തില്‍ പറ്റിപ്പിടിക്കുന്ന പുഴുക്കള്‍ മനുഷ്യ ശരീരത്തില്‍ പറ്റിപ്പിടിക്കുന്നതും സാധാരണമാണ്. കാലിലെ വിരലുകള്‍ക്കിടയിലാണ് ഇത് കൂടുതലും കടിക്കുക. തണ്ണിത്തോട്, അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, കലഞ്ഞൂര്‍ തുടങ്ങി പല ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ തോട്ടപ്പുഴു ശല്ല്യം വ്യാപകമാണിപ്പോള്‍.
Post Your Comments