ലണ്ടന്‍ : രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കോമ്പറ്റിഷന്‍ നിയമം താത്കാലികമായി നിര്‍ത്തലാക്കാന്‍ ഒരുങ്ങി സർക്കാർ. വിവരങ്ങള്‍ പങ്കിടാനും ഏറ്റവും ആവശ്യമുള്ള സ്ഥലത്തേക്ക് ഇന്ധന വിതരണം നടത്താന്‍ എണ്ണ കമ്പനികളെ അനുവദിക്കുന്നതാണീ പുതിയ തീരുമാനം. 5,500 പെട്രോള്‍ സ്റ്റേഷനുകളില്‍ മൂന്നില്‍ രണ്ടിടത്തും ഇന്ധനം തീര്‍ന്നുവെന്ന് പെട്രോള്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇന്ധന വിതരണം നിലനിര്‍ത്താന്‍ സര്‍ക്കാരിന് പദ്ധതികള്‍ ഉണ്ടെന്ന്, 1988ലെ കോംപറ്റീഷന്‍ ആക്റ്റില്‍ നിന്ന് എണ്ണ വ്യവസായത്തെ ഒഴിവാക്കികൊണ്ട് ബിസിനസ് സെക്രട്ടറി ക്വാസി ക്വാര്‍ട്ടെംഗ് പറഞ്ഞു.
പകര്‍ച്ചവ്യാധിക്കുശേഷം ആഗോള സമ്പദ് വ്യവസ്ഥ പുനരാരംഭിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ഷിപ്പിംഗ് കണ്ടെയ്നറുകളുടെ ഡിമാന്‍ഡിലെ വര്‍ദ്ധനവ്, ലോറി ഡ്രൈവര്‍മാരുടെ കുറവ് എന്നിവയുള്‍പ്പെടെയുള്ള നിരവധി പ്രശ്‌നങ്ങളുടെ ഫലമായി സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രതിസന്ധി ഉടലെടുത്തു. സൂപ്പര്‍മാര്‍ക്കറ്റുകളിലും കണ്‍വീനിയന്‍സ് സ്റ്റോറുകളിലും വസ്തുക്കളുടെ കുറവ് കണ്ടുതുടങ്ങി. സ്റ്റേഷനുകളില്‍ ഇന്ധനം തുല്യമായി വിതരണം ചെയ്യാനായി 90 ശതമാനം സ്റ്റേഷനുകളിലേക്കും വിതരണം വെട്ടിക്കുറയ്ക്കുകയാണെന്ന് ബ്രിട്ടീഷ് പെട്രോളിയം അറിയിച്ചു.
Post Your Comments