KeralaLatest NewsNews

‘മോന്‍സനെ ശല്യം ചെയ്യരുത്’: ബാലയുടെ ശബ്‍ദസന്ദേശം പുറത്ത്, നിർണായക വഴിത്തിരിവിൽ അന്വേഷണം

പുരാവസ്തുക്കളുടെ മറവിൽ മോൻസൻ മാവുങ്കൽ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്.

കൊച്ചി: മോന്‍സന്‍ കേസിൽ നിർണായക വഴിത്തിരിവ്. മോന്‍സന്‍ മാവുങ്കലുമായി നടന്‍ ബാലയ്ക്കും ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തൽ. മോന്‍സന്‍റെ മുന്‍ ഡ്രൈവര്‍ അജിയെ ബാല താക്കീത് ചെയ്യുന്ന ശബ്‍ദരേഖ പുറത്തായി. മോന്‍സനെ ശല്യം ചെയ്യരുതെന്നും അങ്ങനെയെങ്കില്‍ അജിതിന് എതിരായ കേസുകള്‍ പിന്‍വലിക്കാമെന്നുമാണ് ബാല പറഞ്ഞത്. എന്നാല്‍ നാല് മാസം മുമ്പ് നടന്ന സംഭാഷണം പുറത്തുവന്നതിന് പിന്നില്‍ ​ഗൂഢാലോചന ഉണ്ടെന്നാണ് ബാല പറയുന്നത്. സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ് തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടതെന്നും ബാല പറഞ്ഞു.

Read Also: രോഗികളുടെ എണ്ണത്തിൽ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

അതേസമയം മോൻസൻ മാവുങ്കൽ തട്ടിപ്പിന് ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകൾ പുറത്തുവന്നു. ലണ്ടനിൽ നിന്ന് പണമെത്തി എന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനായി കൃത്രിമമായി നിർമ്മിച്ച വ്യാജ രേഖകളാണ് പുറത്തായത്. ബാങ്ക് ഇടപാടുകളുടെ രേഖകളും ക്രൈംബ്രാഞ്ചിന് ലഭിച്ചു. പുരാവസ്തുക്കളുടെ മറവിൽ മോൻസൻ മാവുങ്കൽ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. നൂറ്റാണ്ടുകൾ പഴക്കമുളള പുരാവസ്തുക്കളുടെ വിൽപ്പനക്കാരൻ എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. യുഎഇ രാജകുടുംബാംഗങ്ങൾ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button