Latest NewsNewsIndiaMusicEntertainment

ഈ അന്ധകാരത്തിലും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എസ്പിബിയുടെ പാട്ടുകളാണ്, ആരാധകനെ അമ്പരപ്പിച്ച് എസ്പിബി: വൈറലായി വീഡിയോ

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിന് ഒരാണ്ട് പിന്നിടുമ്പോഴും മാരനെന്ന കാഴ്ച വൈകല്യമുള്ള ആരാധകനെ അത്ഭുതപ്പെടുത്തുന്ന ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ശ്രീലങ്കൻ സ്വദേശിയായ മാരന്റെ കാഴ്ച ഒരു അപകടത്തിൽ നഷ്ടപ്പെടുകയായിരുന്നു.

സ്ഫോടനത്തിൽ കാഴ്ചശക്തി നഷ്ടപ്പെട്ടപ്പോൾ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ഗാനങ്ങൾ തനിക്ക് ആശ്വാസമായെന്നും എസ്പി ബാലസുബ്രഹ്മണ്യത്തെ നേരിൽ കാണണമെന്നത് തന്റെ ദീർഘകാല സ്വപ്നമാണെന്നും മാരൻ പറഞ്ഞു. തുടർന്ന് ‘ചിന്ന പുര ഒണ്ട്രു’ എന്ന എസ്പിബി ഗാനം ആലപിച്ച ഗാനം ആലപിച്ച മാരനെ സാക്ഷാൽ എസ്പിബി പിന്നിൽ നിന്ന് കടന്നുവന്ന് അത്ഭുതപ്പെടുത്തുകയായിരുന്നു.

ശബ്ദം കേട്ട അമാരൻ അത് ആരാണെന്ന് അത്ഭുതപ്പെട്ടു. ‘ഞാനും എസ്പിബിയെ പോലെ പാടുന്നു’ എന്ന് എസ്പി ബാലസുബ്രഹ്മണ്യം തമാശയായി പറഞ്ഞു. ‘എസ്പിബിയാണെന്ന് ഞാൻ കരുതി’ എന്ന് മറുപടി പറഞ്ഞ മാരനെ അദ്ദേഹം കെട്ടിപ്പിടിച്ചു.

തനിക്കുവേണ്ടി ഒരു ഗാനം ആലപിക്കാൻ മാരൻ എസ്പിബിയോട് അഭ്യർത്ഥിക്കുകയും ഡ്യുയറ്റിലെ അഞ്ജലി ഗാനം അദ്ദേഹം പാടുകയും ചെയ്തു. കടുത്ത ആരാധകനായ മാരനുള്ള ‘നൻപാഞ്ജലി’ ആണെന്നാണ് എസ്പി ബാലസുബ്രഹ്മണ്യം പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button