റിയാദ്: അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാമതൊരു ഡോസ് കോവിഡ് വാക്‌സിൻ നൽകുന്നത് പരിഗണനയിലാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സൗദി ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദെൽ അലിയാണ് ഇക്കാര്യം അറിയിച്ചത്.
രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്ന വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകേണ്ടതിന്റെ പ്രാധ്യാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അറുപത് വയസിന് മുകളിൽ പ്രായമുള്ളവരെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത ശേഷം എട്ട് മാസം പൂർത്തിയാക്കുന്നവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന രീതിയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.
Read Also: കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട് ഉല്ലസിച്ച് റിട്ട. എസ് ഐ: ഓപ്പറേഷൻ പി ഹണ്ടിൽ കുടുക്കി പൊലീസ്
Post Your Comments