നിലമ്പൂർ: ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങി യുവാവ്. വഴിക്കടവ് വെള്ളക്കട്ട സ്വദേശി ചീനിക്കല്‍ അബ്ദുല്‍ വദൂദിനെയാണ് (31) വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും ഇത് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങള്‍ കാണുകയും ഇത് പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കായുള്ള വ്യാപക പരിശോധനയാണ് ജില്ലയിൽ നടക്കുന്നത്.
അബ്ദുൽ വദൂദ് പതിവായി ഇത്തരം അശ്ളീല ദൃശ്യങ്ങൾ കാണാറുണ്ടെന്നും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതായും പരിശോധനയില്‍ കണ്ടെത്തി. ഇത്തരം ദൃശ്യങ്ങള്‍ പതിവായി കാണുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയും സൈബര്‍ സെല്‍ വഴി നിരീക്ഷിച്ചശേഷമാണ് പരിശോധന നടത്തിയത്. വിവിധ സ്റ്റേഷന് പരിധികളില്‍ നിരവധി പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വഴിക്കടവ് സ്റ്റേഷനില്‍ ഒരാള്‍ അറസ്റ്റിലായി.
Also Read: ഡൗണ്‍ലോഡ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ കുറെ നാളുകളായി സൈബര്‍ സെല്‍ ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. പിടിച്ചെടുത്ത മൊബൈല്‍ഫോണ്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിനു കൈമാറി. നിരോധിത സൈറ്റുകളില്‍നിന്ന് കുട്ടികളുടെ അശ്ലീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പോക്സോ കേസ് കൂടി ചാര്‍ജ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് മുൻപും ഓപ്പറേഷൻ പി ഹണ്ടിൽ നിരവധി യുവാക്കൾ അറസ്റ്റിലായിരുന്നു. തിരുവനന്തപുരം ജില്ലയിൽ നൂറിലധികം ആളുകളെ നിരീക്ഷിച്ച പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments