ErnakulamNattuvarthaLatest NewsKeralaNews

മോന്‍സണ്‍ന്റെ സൗഹൃദത്തിൽ കൂടുതൽ ഉന്നതർ: ടൊവിനോ, ശ്രീനിവാസൻ, പേളി, ബാല സ്ഥിരം സന്ദർശകൻ, ചിത്രങ്ങള്‍ പുറത്ത്‌

താരങ്ങള്‍ മോന്‍സൺന്റെ വീട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

എറണാകുളം: കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സൺ മാവുങ്കലിന് മലയാള സിനിമാ താരങ്ങളുമായുള്ളത് അടുത്ത ബന്ധം. നടന്‍ മോഹന്‍ലാലിനും ബാലയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ക്ക് പിന്നാലെ ശ്രീനിവാസനും ടൊവിനോ തോമസുമടക്കം മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമുള്ള മോന്‍സൺന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്.

താരങ്ങള്‍ മോന്‍സൺന്റെ വീട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നടിമാരായ നവ്യ നായർ, മമ്ത മോഹന്‍ദാസ്, പേർളി മാണി എന്നിവരോടൊപ്പമുള്ള മോന്‍സിന്റെ ചിത്രങ്ങളും ഇവയിൽ ഉൾപ്പെടുന്നു.

കെ സുധാകരൻ മോന്‍സണ്‍ന്റെ വീട്ടിൽ തങ്ങിയത് 10 ദിവസം: എത്തിയത് സൗന്ദര്യ വര്‍ധന ചികിത്സയ്ക്ക്

തട്ടിപ്പിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് മോന്‍സൺ മാവുങ്കലിനെ എറണാകുളം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുരാവസ്തുക്കൾ വിറ്റ് രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ നിയമ തടസ്സമുണ്ടെന്നും പറഞ്ഞ് മോന്‍സൺ പലരില്‍ നിന്നായി 10 കോടിയോളം രൂപ കൈപറ്റിയെന്നാണ് കേസ്. അതേസമയം ഇവ ബാങ്കിന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ രേഖയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button