ErnakulamKeralaNattuvarthaLatest NewsNews

കെ സുധാകരൻ മോന്‍സണ്‍ന്റെ വീട്ടിൽ തങ്ങിയത് 10 ദിവസം: എത്തിയത് സൗന്ദര്യ വര്‍ധന ചികിത്സയ്ക്ക്

ചികിത്സയുടെ ഭാഗമായി അഞ്ചില്‍ കൂടുതല്‍ തവണ മോന്‍സണിനെ കണ്ടിട്ടുണ്ടെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു

എറണാകുളം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എത്തിയത് ചികിത്സയ്ക്ക്. 10 ദിവസം സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ താമസിച്ച് സൗന്ദര്യ വര്‍ധനവിനുള്ള കോസ്മറ്റോളജി ചികിത്സ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെമ പ്രകാരം തടഞ്ഞുവച്ച് 25 ലക്ഷം രൂപ വിട്ടുകിട്ടാന്‍ സുധാകരന്‍ മോന്‍സനെ സഹായിച്ചെന്നും ആരോപണങ്ങളുണ്ട്.

ചികിത്സയുടെ ഭാഗമായി അഞ്ചില്‍ കൂടുതല്‍ തവണ മോന്‍സണിനെ കണ്ടിട്ടുണ്ടെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ മാത്രമായിരുന്നു കൂടിക്കാഴ്ച്ച, മോന്‍സണിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് അവിടെ കോടികള്‍ വിലവരുന്ന പുരാവസ്തുക്കള്‍ ഉണ്ടെന്ന് അറിയുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ഭാരത് ബന്ദ്: പ്രതിഷേധ റാലിക്ക് പങ്കെടുക്കാനെത്തിയ സമരക്കാരുടെ വാഹനം കയറി പൊലീസ് ഉദ്യോഗസ്ഥന്‍റെ കാലിന് പരിക്ക്

‘ഡോ. മോന്‍സനെ എനിക്കറിയാം. അഞ്ചോ ആറോ തവണ കണ്ടിട്ടുണ്ട്. ഡോക്ടര്‍ എന്ന നിലക്കാണ് അദ്ദേഹത്തെ കാണാന്‍ പോയത്. അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് പുരാതന വസ്തുക്കളുടെ ശേഖരം വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞത്. വാളും പരിചയും ഖുറാനും സ്വര്‍ണത്തിന്റെ പേജില്‍ ആലേഖനം ചെയ്ത ഖുറാനും ഒക്കെ കണ്ടു. കോടികള്‍ വിലമതിക്കുന്ന സാധനങ്ങളാണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയത്. മോന്‍സണുമായി അല്ലാതെ എനിക്ക് യാതൊരു ബന്ധവുമില്ല’. സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button