KeralaLatest NewsNewsIndia

‘ഒരു ഫ്രോഡിനെ തിരിച്ചറിയാൻ കഴിയാത്ത ഊള, പൊങ്ങൻ’: ​​ലോക്നാഥ് ബെ​ഹ്റയെ പരിഹസിച്ച് ഹരീഷ് വാസുദേവൻ

കൊ​ച്ചി: പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍​നി​ന്നാ​യി കോടികൾ ത​ട്ടി​യ മോന്‍സണ്‍ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മു​ന്‍​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ലോ​ക്നാ​ഥ് ​ബെ​ഹ്റ​യ​ട​ക്കം​ ​ത​ന്റെ​ ​വീ​ട്ടി​ല്‍​ ​വ​ന്ന് ​പു​രാ​വ​സ്തു​ക്ക​ള്‍​ ​ക​ണ്ടു​വെ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ട് ​മോന്‍സണ്‍ മാവുങ്കൽ വീ​ഡി​യോ​യും​ ​ചി​ത്ര​ങ്ങ​ളും​ ​ഫേ​സ്ബു​ക്കി​ല്‍​ ​പോ​സ്റ്റ് ​ചെയ്തിരുന്നു. ഇതിനു പിന്നാലെ ബെഹ്റയുടെ ചിത്രവും പുറത്തുവന്നിരുന്നു. ഇതോടെ, സംഭവത്തിൽ ബെഹ്‌റയെ രൂക്ഷമായി വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ രംഗത്ത്.

Also Read:20 വര്‍ഷമായി ഒളിവിലായിരുന്ന ജെയ്‌ഷെ ഭീകരന്‍ പിടിയില്‍: ഒരാഴ്ചയ്ക്കിടെ അറസ്റ്റിലാകുന്ന നാലാമത്തെ ഭീകരന്‍

ഡ്യൂപ്ലിക്കേറ്റ് അംശവടിയും അത് വിൽക്കാൻ നോക്കുന്ന ഒരു ഫ്രോഡിനെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ഊളയാണല്ലോ ഒന്നൊന്നര വർഷം പോലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച നയങ്ങൾ തീരുമാനിച്ചത് എന്നാണു ഹാരീഷ് വാസുദേവൻ പരിഹസിക്കുന്നത്.

‘ഡ്യൂപ്ലിക്കേറ്റ് അംശവടിയും അത് വിൽക്കാൻ നോക്കുന്ന ഒരു ഫ്രോഡിനെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ആ ഇരിക്കുന്ന ഊളയാണല്ലോ ഒന്നൊന്നര വർഷം പോലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച നയങ്ങൾ തീരുമാനിച്ചത് എന്നോർക്കുമ്പോ, അയ്യേ.. ഈ പൊങ്ങൻ ഇനി കൊച്ചിമെട്രോ ഭരിക്കുന്നത് കാണാൻ കാത്തിരിക്കൂ.. വാൾ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും’, ഹരീഷ് വാസുദേവൻ ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button