കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍നിന്നായി കോടികൾ തട്ടിയ മോന്‍സണ്‍ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയടക്കം തന്റെ വീട്ടില്‍ വന്ന് പുരാവസ്തുക്കള്‍ കണ്ടുവെന്ന് അവകാശപ്പെട്ട് മോന്‍സണ്‍ മാവുങ്കൽ വീഡിയോയും ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ബെഹ്റയുടെ ചിത്രവും പുറത്തുവന്നിരുന്നു. ഇതോടെ, സംഭവത്തിൽ ബെഹ്‌റയെ രൂക്ഷമായി വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ രംഗത്ത്.
ഡ്യൂപ്ലിക്കേറ്റ് അംശവടിയും അത് വിൽക്കാൻ നോക്കുന്ന ഒരു ഫ്രോഡിനെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ഊളയാണല്ലോ ഒന്നൊന്നര വർഷം പോലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച നയങ്ങൾ തീരുമാനിച്ചത് എന്നാണു ഹാരീഷ് വാസുദേവൻ പരിഹസിക്കുന്നത്.
‘ഡ്യൂപ്ലിക്കേറ്റ് അംശവടിയും അത് വിൽക്കാൻ നോക്കുന്ന ഒരു ഫ്രോഡിനെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ആ ഇരിക്കുന്ന ഊളയാണല്ലോ ഒന്നൊന്നര വർഷം പോലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച നയങ്ങൾ തീരുമാനിച്ചത് എന്നോർക്കുമ്പോ, അയ്യേ.. ഈ പൊങ്ങൻ ഇനി കൊച്ചിമെട്രോ ഭരിക്കുന്നത് കാണാൻ കാത്തിരിക്കൂ.. വാൾ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും’, ഹരീഷ് വാസുദേവൻ ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments