ദുബായ്: എമിറേറ്റികൾക്കായി 65 ബില്യൺ ദിർഹത്തിന്റെ ഭവന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ പ്രഖ്യാപനങ്ങളുമായി ദുബായ്. നഗരത്തിലെ എമിറേറ്റികൾക്കായി 1 ദശലക്ഷം ദിർഹം വരെ ഭവന വായ്പയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്.
Read Also: സഹപാഠിയെ വിവാഹം ചെയ്യണം: രാജകീയ പദവി വേണ്ടെന്ന് വെച്ച രാജകുമാരി ഉപേക്ഷിച്ചത് കോടികളുടെ സ്വത്ത്
5.2 ബില്യൺ ദിർഹം ചെലവിൽ പൗരന്മാർക്ക് വീടുകൾ നിർമ്മിക്കാൻ 4,000 പ്ലോട്ടുകൾ അനുവദിക്കാൻ നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
‘മാന്യമായ പാർപ്പിടം എല്ലാവരുടെയും അവകാശമാണ്. യുഎഇയിലെ ജനങ്ങളുടെ മാന്യമായ ജീവിതത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും’ അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. എമിറേറ്റികൾക്കായി 65 ബില്യൺ ദിർഹത്തിന്റെ ഭവന പദ്ധതി പ്രഖ്യാപിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എമിറേറ്റികൾക്ക് താമസിക്കാൻ പര്യാപ്തമായ ഭൂമി അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments