Latest NewsNewsInternational

സഹപാഠിയെ വിവാഹം ചെയ്യണം: രാജകീയ പദവി വേണ്ടെന്ന് വെച്ച രാജകുമാരി ഉപേക്ഷിച്ചത് കോടികളുടെ സ്വത്ത്

പദവി ഉപേക്ഷിക്കുന്നവർക്ക് അവരുടെ തുടർന്നുള്ള ജീവിതത്തിനു വേണ്ടി 13.5 ലക്ഷം അമേരിക്കൻ ഡോളർ കൊട്ടാരത്തിൽ നിന്ന് നൽകും

ടോക്യോ: സഹപാഠിയെ വിവാഹം കഴിക്കുന്നതിനോട് ജനങ്ങൾക്കുള്ള എതിർപ്പ് മൂലം രാജകീയ പദവിയും കോടികളുടെ സ്വത്തും ഉപേക്ഷിച്ച് രാജകുമാരി. ജപ്പാനിലെ മുൻ ഭരണാധികാരി അകിഹിതോയുടെ ചെറുമകളായ മകോ രാജകുമാരിയാണ് തനിക്ക് അർഹമായിട്ടുള്ള പദവിയും 13.5 ലക്ഷം അമേരിക്കൻ ഡോളറും പൊതുജന രോഷത്തെ തുടർന്ന് വേണ്ടെന്ന് വച്ചത്.

രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് സാധാരണക്കാരെ വിവാഹം ചെയ്യണമെങ്കിൽ അവരുടെ രാജകീയ പദവി ഉപേക്ഷിക്കണമെന്നാണ് ജപ്പാന്റെ പാരമ്പര്യം. തന്റെ സഹപാഠിയായിരുന്ന കെയ് കൊമുറോയെ വിവാഹം ചെയ്യുന്നതിന് വേണ്ടി നേരത്തെ മകോ രാജകുമാരി തന്റെ രാജകീയ പദവി വേണ്ടെന്ന് വച്ചിരുന്നു.

പദവി ഉപേക്ഷിക്കുന്നവർക്ക് അവരുടെ തുടർന്നുള്ള ജീവിതത്തിനു വേണ്ടി 13.5 ലക്ഷം അമേരിക്കൻ ഡോളർ കൊട്ടാരത്തിൽ നിന്ന് നൽകും. എന്നാൽ, ഇങ്ങനെ ലഭിക്കുമായിരുന്ന തുകയാണ് മകോ രാജകുമാരി ഇപ്പോൾ വേണ്ടെന്ന് വെച്ചത്. രാജകുമാരി വിവാഹം ചെയ്യാൻ പോകുന്ന കെയ് കൊമുറോ രാജ്യത്ത് ജനസമ്മതനായ വ്യക്തിയല്ല. തുടർന്ന് കെയ് കൊമുറോയ്ക്ക് പിന്തുണ നൽകാൻ രാജകുമാരി തീരുമാനിക്കുകയായിരുന്നു. ഇതാണ് തനിക്ക് ലഭിക്കുമായിരുന്ന പണം വേണ്ടെന്ന് വയ്ക്കാനുള്ള മകോ രാജകുമാരിയുടെ തീരുമാനത്തിന് പിന്നിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button