
കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍നിന്നായി കോടികൾ തട്ടിയ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരില്‍ ഡി.ഐ.ജി മുതല്‍ അസി. കമീഷണറും എസ്.ഐയും വരെയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റുചെയ്യാന്‍ ഇയാളുടെ വീട്ടിലെത്തിയ പൊലീസുകാരെ അമ്പരപ്പിക്കുന്നതായിരുന്നു വീട്ടിലെ സൗകര്യങ്ങൾ.
അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30-ഓളം കാറുകള്‍ ആണ് ഇയാൾക്കുള്ളത്. വിലകൂടിയ മുന്തിയ ഇനം നായ്ക്കള്‍ വീടിനു മുറ്റത്തെ കൂട്ടിലുണ്ട്. കാവലിന് നിറതോക്കും പിടിച്ച് കറുത്ത വസ്ത്രം ധരിച്ച അജാനുബാഹുവായ അംഗരക്ഷകര്‍. എന്നാൽ ചോദ്യം ചെയ്യലിൽ തത്ത പറയുന്നത് പോലെ പറഞ്ഞ മോന്‍സണ്‍ ‘ഈ കണ്ടതെല്ലാം മായ’ ആണെന്ന് വെളിപ്പെടുത്തി.
Also Read:‘കന്യാദാൻ’ ഒരു കാലഹരണപ്പെട്ട ആചാരം: ആലിയ ഭട്ടിന്റെ പരസ്യം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് സംഘടനകൾ
ആഡംബര വാഹങ്ങൾ പ്രവർത്തനരഹിതമാണെന്നും കേടായ ഈ വാഹനങ്ങള്‍ കുറഞ്ഞ തുകയ്ക്ക് വാങ്ങി പെയിന്റൊക്കെ അടിച്ച് താൻ പണക്കാരനാണെന്ന് നാട്ടുകാരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താൻ ചെയ്തതാണെന്ന് ഇയാൾ സമ്മതിച്ചു. അജാനുബാഹുവായ അംഗരക്ഷകരുടെ അവസ്ഥ ഇതിലും മോശമായിരുന്നു. അവരുടെ കയ്യിൽ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നു. മോന്‍സനെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ സെക്യൂരിറ്റിക്ക് നിന്ന ഇവർ മതില്‍ ചാടി ഓടിരക്ഷപെടുകയായിരുന്നു.
നിരവധി പ്രമുഖരുമായി ബന്ധമുണ്ടെന്നാണ് മോന്‍സണ്‍ പറയുന്നത്. മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയടക്കം തന്റെ വീട്ടില്‍ വന്ന് പുരാവസ്തുക്കള്‍ കണ്ടുവെന്ന് അവകാശപ്പെട്ട് വീഡിയോയും ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്, അസി.പൊലീസ് കമ്മിഷണര്‍ തുടങ്ങി നിരവധിപ്പേര്‍ ഇയാളുടെ വീട്ടിലെ നിത്യ സന്ദര്‍ശകരാണെന്ന് പരാതിയിലുണ്ട്.
Also Read:പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ മുരിങ്ങയില ഉണക്കി പൊടിച്ചത്!
ദുരൂഹതകൾ നിറഞ്ഞതാണ് ഇയാളുടെ സ്വകാര്യ ജീവിതം. സാധാരണ കുടുംബത്തിൽ ജനിച്ച ഇയാൾ പിന്നീട് സ്ഥലംവിട്ടു. കോടീശ്വരനായി തിരിച്ചുവന്നു. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപികയായ കന്യാസ്ത്രിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഒറ്റനോട്ടത്തില്‍ മ്യൂസിയമെന്ന് തോന്നിപ്പിക്കും വിധം പുരാവസ്തുക്കളുടെ ശേഖരം നിറഞ്ഞതാണ് കലൂരിലെ വീട്. ഇതില്‍ പലതും സിനിമാ ചിത്രീകരണങ്ങള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. ഇങ്ങനെ സെലിബ്രിറ്റികളുമായി അടുപ്പം സ്ഥാപിച്ചു.
Post Your Comments