ദുബായ് : യു.എ.ഇ എക്സ്ചേഞ്ച് ഏറ്റെടുക്കാന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ അനുമതി. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇതോടെ വഴിയൊരുങ്ങുകയാണ്.
Read Also : ഷോപ്പ് ഖത്തര്‍ 2021 : രണ്ടാമത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
കടക്കെണിയും സാമ്പത്തിക തിരിമറിയും മൂലം അടച്ചുപൂട്ടിയ യു.എ.ഇ എക്സ്ചേഞ്ച് ഏറ്റെടുക്കാന്‍ വിസ് ഫിനാന്‍ഷ്യലിനാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അനുമതി നല്‍കിയത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം എത്രയും പെട്ടെ്ന് പുനരാരംഭിക്കാനാണ് പദ്ധതിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിലാണ് യു.എ.ഇ എക്സ്ചേഞ്ച് ഏറ്റെടുക്കുമെന്ന് ഇസ്രായേൽ കമ്പനിയായി പ്രിസം അഡ്വാൻസ്ഡ് സൊല്യൂഷൻസും അബൂദബിയിലെ റോയൽ സ്ട്രാറ്റജിക് പാർട്ണേഴ്സും ചേർന്ന വിസ് ഫിനാൻഷ്യൽ എന്ന കൺസോർഷ്യം അറിയിച്ചത്. ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലായിരുന്ന യു.എ.ഇ എക്സ്ചേഞ്ചിൽ മലയാളികൾ അടക്കം നിരവധി പേരാണ് ജോലി ചെയ്തിരുന്നത്. അടച്ചുപൂട്ടിയതോടെ നിരവധി പേർക്ക് ജോലി നഷ്ടമായിരുന്നു.
Post Your Comments