Latest NewsNewsInternational

ഈ ലോകത്തിന് അമ്മമാരെ ആവശ്യമുണ്ട്, പൊളിഞ്ഞുവീഴുന്ന മതിൽക്കെട്ടിൽ നിന്നും കുഞ്ഞിനെ സുരക്ഷിതമാക്കുന്ന അമ്മ: വൈറൽ വീഡിയോ

ഇടിഞ്ഞ മതില്‍ സ്വന്തം ദേഹത്തേക്ക് വീഴുമ്പോഴും തന്റെ കുഞ്ഞിനെ സുരക്ഷിതനാക്കിയിരിക്കുകയാണ് അമ്മ

മതിലിനടുത്ത് ഒരമ്മയും കുഞ്ഞും ഇരിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങളിൽകാണാന്‍ കഴിയുന്നത്. പെട്ടെന്ന് മതില്‍ ഇടിഞ്ഞു വീഴുന്നത് അമ്മ ഉടൻ തന്നെ തന്റെ കുഞ്ഞിനെ പൊത്തിപ്പിടിച്ച് പരിക്കേല്‍ക്കാതെ സുരക്ഷിതമാക്കുന്നത് കാണാം. ഇടിഞ്ഞ മതില്‍ സ്വന്തം ദേഹത്തേക്ക് വീഴുമ്പോഴും തന്റെ കുഞ്ഞിനെ സുരക്ഷിതനാക്കിയിരിക്കുകയാണ് അമ്മ.

ഇതിന് ശേഷം അച്ഛനെത്തി കുട്ടിയെ എടുത്ത് പോകുമ്പോളാണ് ഇടിഞ്ഞ മതിലിനിടയില്‍ നിന്ന് അമ്മ പുറത്ത് കടക്കുന്നത്. വീഡിയോയിലുള്ള അമ്മയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അമ്മയുടെ സ്നേഹത്തെയും ത്യാഗത്തെയും പ്രകീർത്തിച്ച് നിരവധി പേര്‍ മുന്നോട്ട് വന്നു.

‘ഈ ലോകത്തിന് അമ്മമാരെ ആവശ്യമുണ്ട്’ എന്ന അടിക്കുറിപ്പ് നല്‍കി ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button