റിയാദ്: കോവിഡ് വാക്‌സിനെടുക്കുന്നതിൽ നിന്ന് ഔദ്യോഗികമായി ഇളവ് നേടിയിട്ടുള്ള വിദ്യാർത്ഥികളെ രോഗപ്രതിരോധ ശക്തി നേടിയ വിഭാഗം വിദ്യാർത്ഥികൾക്കൊപ്പം കണക്കാക്കും. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ കോവിഡ് വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളായി കണക്കാക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കോവിഡ് വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മാത്രമാണ് സ്‌കൂളുകളിലെത്താൻ സൗദി അനുമതി നൽകിയിരിക്കുന്നത്. വ്യക്തമായ ആരോഗ്യ കാരണങ്ങളുള്ളവർക്ക് മാത്രമാണ് സൗദിയിൽ വാക്‌സിനെടുക്കുന്നതിൽ ഇളവ് അനുവദിക്കുന്നത്. കൃത്യമായ മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരം ഇളവുകൾ നൽകുന്നത്.
വാക്‌സിനെടുക്കുന്നതിൽ ഇളവ് ലഭിക്കുന്നതിനുള്ള മെഡിക്കൽ രേഖകൾ, അപേക്ഷകൾ എന്നിവ exempt@moh.gov.sa എന്ന വിലാസത്തിൽ ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിക്കണം.
Post Your Comments