ThiruvananthapuramKeralaLatest NewsEducationNews

എം.ടെക്​ പ്രവേശനം: സ്​കോളർഷിപ്​ പ്രതിമാസം 12,400 രൂപ, പ്രവേശനം ഗേറ്റ്​ സ്​കോർ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്​ഡഡ്​/സ്വാശ്രയ എൻജിനീയറിങ്​ കോളജുകളിൽ ഇക്കൊല്ലത്തെ ഫുൾടൈം എം.ടെക്​/എം.ആർക്​ പ്രവേശനത്തിന്​ അപേക്ഷ ഓൺലൈനായി സെപ്​റ്റംബർ 30 വരെ സമർപ്പിക്കാം. അപേക്ഷ ഫീസ്​ 500 രൂപ. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക്​ 250 രൂപ മതി. ക്രെഡിറ്റ് ​/ഡെബിറ്റ് കാര്‍ഡ്​, ഇന്‍റര്‍നെറ്റ്​ ബാങ്കിങ്​ മുഖാന്തരം ഫീസ്​ ഓണ്‍ലൈനായി അടക്കാം.

Also Read: മള്‍ട്ടി റൈഡര്‍ അപകടം: സ്പാനിഷ് റൈഡര്‍ മരിച്ചു

വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്​ടസ്​ www.admissions.dtekerala.gov.inല്‍നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്​ത്​ നിര്‍ദേശാനുസരണം അപേക്ഷിക്കാം. കോളജ്​, കോഴ്​സ്​/ബ്രാഞ്ച്​/സ്​പെഷലൈസേഷന്‍, യോഗ്യത, സീറ്റുകള്‍, സെലക്​ഷന്‍ നടപടിക്രമം മുതലായ വിവരങ്ങള്‍ പ്രോസ്​പെക്​ടസിലുണ്ട്​.

ബി.ഇ/ബി.ടെക്​/ബി.ആര്‍ക്​ മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്​.ഇ.ബി.സി/ഒ.ബി.സി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക്​ 54 ശതമാനം മാര്‍ക്കും എസ്​.സി/എസ്​.ടി വിദ്യാര്‍ഥികള്‍ക്ക്​ മിനിമം പാസ്​ മാര്‍ക്കും മതി. (എ.എം.ഐ.ഇ/എ.എം.ഐ.ഇ.ടി.ഇ പരീക്ഷകള്‍ പാസായിട്ടുള്ളവരെയും പരിഗണിക്കും. സെക്​ഷന്‍ ‘ബി’ക്ക്​ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ വേണം). ഫൈനല്‍​ സെമസ്​റ്റര്‍ എന്‍ജിനീയറിങ്​ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button