Latest NewsNewsIndia

ചെക്ക്‌പോയിന്റില്‍ നിന്ന് മാറി ബൈക്കില്‍ വന്നിറങ്ങി, പൊലീസിന്റെ കണ്ണുവെട്ടിച്ച് കടക്കാന്‍ ശ്രമിച്ച തീവ്രവാദി പിടിയില്‍

ഉത്സവ സീസണില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഇയാള്‍ പദ്ധതി ഇട്ടിരുന്നതായാണ് വിവരം

ശ്രീനഗര്‍: കാശ്മീരില്‍ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ തീവ്രവാദി പിടിയില്‍. ഷോപ്പിയാന്‍ ജില്ലയിലെ ഗാഡപോറ സ്വദേശിയായ ഷെയ്ഖ് സുനൈന്‍ യൂസഫ് എന്ന ഭീകരനാണ് കാശ്മീര്‍ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ പിടിയിലായത്. ഉത്സവ സീസണില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഇയാള്‍ പദ്ധതി ഇട്ടിരുന്നതായാണ് വിവരം. ടിആര്‍എഫ് ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഇയാളില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.

പരിശോധനയ്ക്കിടെ ചെക്ക്‌പോയിന്റില്‍ നിന്ന് 60 മീറ്റര്‍ ദൂരെ മാറി ബൈക്ക് യാത്രക്കാരന്‍ ഇയാളെ ഇറക്കി വിട്ടിട്ട് പോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടിയത്.

ഭീകരസംഘടനയിലെ അഹമ്മദ് ഖാലിദ് എന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് എത്തിയതെന്നും ആക്രമണം നടത്താനുള്ള വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നും ഭീകരന്‍ പൊലീസിനോട് പറഞ്ഞു. ടെലിഗ്രാം, സിഗ്‌നല്‍ എന്നീ ആപ്പുകള്‍ വഴിയാണ് ഇയാള്‍ അഹമ്മദ് ഖാലിദുമായി ബന്ധപ്പെട്ടിരുന്നത്. പിടിയിലായ ഭീകരനെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ഭീകരന് സഹായം ചെയ്തുകൊടുത്തിരുന്ന രണ്ട് പേര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ പൊലീസ് ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button