Latest NewsNewsSports

സഞ്ജു സാംസണിന് 24 ലക്ഷം രൂപ പിഴ: തെറ്റാവര്‍ത്തിച്ചാല്‍ വിലക്കേര്‍പ്പെടുത്തും

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 33 റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയിരുന്നത്.

അബുദാബി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ തോല്‍വിക്കിടയിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് കനത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കില്‍ താരത്തിന് 24 ലക്ഷം പിഴയടയ്‌ക്കേണ്ടി വരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് സഞ്ജുവിന് പിടി വീഴുന്നത്.

ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം പിഴ ചുമത്തിയിരുന്നു. ഇനിയൊരിക്കല്‍ കൂടി തെറ്റ് ആവര്‍ത്തിച്ച് ഒരു മത്സരത്തില്‍ താരത്തിന് വിലക്കേര്‍പ്പെടുത്തും. കൂടാതെ 30 ലക്ഷം പിഴയടയ്‌ക്കേണ്ടതായും വരും. ടീമിലെ മറ്റ് അംഗങ്ങള്‍ക്കും കനത്ത തുക പിഴയിട്ടിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേയിങ് ഇലവനിലെ ബാക്കി 10 താരങ്ങളും ആറു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഇവരുടെ മാച്ച് ഫീയുടെ 25 ശതമാനം ആറു ലക്ഷത്തില്‍ കുറവാണെങ്കില്‍ ആ തുക പിഴയായി അടച്ചാല്‍ മതി.

Read Also: ഡൽഹിയെ വിറപ്പിച്ച ഗുണ്ട: അധോലോക യുദ്ധത്തിനൊടുവിൽ ഗോഗിക്ക് അന്ത്യം

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 33 റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയിരുന്നത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ആറ് ഓവറില്‍ 121 റണ്‍സെടുക്കാനാണ് സാധിച്ചത്. 53 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജു മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button