
കോയമ്പത്തൂര്‍: ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന വ്യോമസേന ഉദ്യോഗസ്ഥയുടെ പരാതിയില്‍ വ്യോമസേനയിലെ ഫ്‌ലൈറ്റ് ലെഫ്റ്റനന്റിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഛത്തീസ്ഗഡ് സ്വദേശിയായ ഉദ്യോഗസ്ഥനെ ഉദുമലപേട്ട് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ച മുമ്പ് വ്യോമസേന അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ എടുത്ത നടപടി തൃപ്തികാരമല്ലാത്തതിനാലാണ് പോലീസിനെ സമീപിച്ചതെന്ന് ഉദ്യോഗസ്ഥ വ്യക്തമാക്കി.
കോയമ്പത്തൂരിലെ റെഡ്ഫീല്‍ഡ്‌സിലെ വ്യോമസേന അഡ്മിനിസ്‌ട്രേറ്റീവ് കോളേജിലെ തന്റെ മുറിയില്‍ വെച്ചാണ് ആക്രമണമുണ്ടായതെന്ന് ഉദ്യോഗസ്ഥ പരാതിയിൽ പറയുന്നു. പരിശീലനത്തിനായാണ് ഇവര്‍ കോയമ്പത്തൂര്‍ എയര്‍ഫോഴ്‌സ് കോളേജിലേക്കെത്തിയത്.
പരിശീലനം നടക്കവേ കായിക മത്സരത്തിനിടെ പരിക്ക് പറ്റി മുറിയിലെത്തി മരുന്ന് കഴിച്ച് ഉറങ്ങുകയായിരുന്നുവെന്നും പീന്നീട് ഉണർന്നപ്പോഴാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസിലായെന്നും വനിത ഉദ്യോഗസ്ഥ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അവര്‍ വ്യോമസേനയ്ക്കും പോലീസിനും പരാതി നല്‍കി. ഗാന്ധിപുരം പോലീസ് സ്റ്റേഷനില്‍ നിന്നുള്ള വനിതാ പോലീസ് സംഘമാണ് പ്രാഥമിക അന്വേഷണം നടത്തിയത്.
Post Your Comments