തിരുവനന്തപുരം: കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് വലിയശാല രമേശ്. താരത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പുറത്ത് വരുന്നത് വിവരങ്ങൾ. താരത്തിന്റെ രണ്ടാം ഭാര്യയ്ക്ക് എതിരെ ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് നടന്റെ സുഹൃത്തുക്കൾ.
വലിയശാല രമേശിന്റെ ആത്മമിത്രവും മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബ് അദ്ദേഹത്തെ വാഹനത്തില്‍ വീട്ടിലെത്തിക്കുകയും ചെയ്ത രാഹുൽ, രമേശ് അവസാനം അഭിനയിച്ചുകൊണ്ടിരുന്ന വെബ് സീരിസിന്റെ സംവിധായകന്‍ അഭിലാഷ് തുടങ്ങിയവരാണ് രമേശിന്റെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നും രണ്ടാം ഭാര്യ മകൻ ഗൗതമിന്റെ നുണപറഞ്ഞു കുടിയ്ക്കാൻ ശ്രമിക്കുകയാണെന്നും തുറന്ന് പറഞ്ഞത്.
READ ALSO: ട്രാഫിക് തിരക്ക്: അൽ ശബാബ് റൗണ്ട് എബൗട്ട് എക്‌സിറ്റ് അടച്ചിടുമെന്ന് മസ്‌കത്ത് മുൻസിപ്പാലിറ്റി
‘രമേശേട്ടന്‍ ആത്മഹത്യ ചെയ്ത ദിവസം പകല്‍ മുഴുവന്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു. പുതിയ സിനിമാ പ്രോജക്ടുകള്‍ വരുന്നതില്‍ അതീവ സന്തോഷത്തിലായിരുന്നു അദ്ദേഹം. 55 വയസ് കഴിഞ്ഞിട്ടാകും ഞാന്‍ സിനിമയില്‍ രക്ഷപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കളിച്ചുചിരിച്ച് അവിടെ നിന്നും പോയ അദ്ദേഹം അന്ന് ആത്മഹത്യ ചെയ്തെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല.’ വലിയശാല രമേശ് ഒടുവില്‍ അഭിനയിച്ചുകൊണ്ടിരുന്ന വെബ് സീരിസിന്റെ സംവിധായകന്‍ അഭിലാഷ് പറഞ്ഞതായി മറുനാടൻ റിപ്പോർട്ട് ചെയ്തു. ‘അദ്ദേഹത്തിന് കുടുംബത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അദ്ദേഹം ഞങ്ങളോട് പലപ്പോഴും പറയാറുണ്ടായിരുന്നു. നമ്മുടെ മനസിനെ അത്രയും വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് ഞാന്‍ അദ്ദേഹത്തെ ഉപദേശിക്കാറുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പെട്ടുനില്‍ക്കുകയാണടാ എന്നാണ് അദ്ദേഹം പറഞ്ഞത്’-അഭിലാഷ് പറഞ്ഞു.
രണ്ടാംവിവാഹത്തില്‍ അദ്ദേഹം വളരെയധികം പശ്ചാത്തപിച്ചിരുന്നുവെന്ന് രമേശ് വലിയശാലയുടെ സുഹൃത്തായ രാഹുല്‍ പറയുന്നു. ‘അദ്ദേഹത്തെ അവസാനമായി വീട്ടില്‍ കൊണ്ടുവിട്ടത് ഞാനാണ്. നാളെ വാഹനം വരാന്‍ വൈകിയാല്‍ എന്റെ കയ്യില്‍ നിന്നും നീ വാങ്ങുമെന്ന് തമാശ പറഞ്ഞാണ് അദ്ദേഹം വീട്ടിലേയ്ക്ക് കയറിപ്പോയത്. എന്നോട് വളരെയധികം സ്നേഹവും സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ പ്രശ്നങ്ങളൊക്കെ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. രമേശേട്ടന്‍ മരിച്ച ശേഷം അദ്ദേഹത്തിന്റെ ഭാര്യ എന്നെ വിളിച്ച് രമേശേട്ടന്‍ വല്ലതും പറഞ്ഞോ എന്ന് ചോദിച്ചു. ചേച്ചിയുമായുള്ള പ്രശ്നങ്ങളെ പറ്റി പറഞ്ഞിരുന്നു, ഞാനത് പൊലീസിന് മൊഴി നല്‍കും എന്ന് പറഞ്ഞപ്പോള്‍ അയ്യോ രാഹുലേ, രമേശേട്ടന് ഞാനുമായിട്ടായിരുന്നില്ല, മകനുമായിട്ടായിരുന്നു പ്രശ്നം എന്നാണ് അവര്‍ പറഞ്ഞത്. രമേശേട്ടനും മകനുമായിട്ട് അച്ഛനും മകനും എന്നതിനപ്പുറം നല്ല സുഹൃത്തുക്കളാണെന്ന് എനിക്കറിയാം.
ഞങ്ങള്‍ ഒരുമിച്ച് ഇരുന്നപ്പോഴും ഗോകുല്‍ രമേശേട്ടനെ വിളിച്ചിരുന്നു. അവര്‍ തമ്മില്‍ സ്നേഹത്തോടെ സംസാരിച്ചതും ഞാന്‍ കേട്ടതാണ്. പിന്നെന്തിനാണ് നുണ പറഞ്ഞ് ഗോകുലിനെ കുടുക്കാന്‍ ഇവര്‍ നോക്കുന്നത്? എനിക്ക് അവരെ സംശയം തോന്നിതുടങ്ങുന്നത് അപ്പോഴാണ്. പിന്നീട് അന്വേഷിച്ചപ്പോള്‍ രമേശേട്ടന്റെ എല്ലാ സുഹൃത്തുക്കളേയും വിളിച്ച് രമേശേട്ടന്‍ വല്ലതും പറഞ്ഞോ എന്ന് അന്വേഷിച്ചിരുന്നതായി അറിയാന്‍ കഴിഞ്ഞു. എനിക്ക് ചിലതൊക്കെ അറിയാം എന്ന് മനസിലായതുകൊണ്ട് രമേശേട്ടന്റെ ആദ്യഭാര്യയുടെ ബന്ധുക്കള്‍ എനിക്ക് പണം തന്ന് എന്നെകൊണ്ട് പറയിക്കുന്നതാണെന്ന് അവര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഈ പറഞ്ഞത് മാത്രമല്ല മറ്റ് ചില കാര്യങ്ങള്‍ കൂടി എനിക്കറിയാമെന്ന് അവര്‍ക്കറിയാം. അത് ഇപ്പോള്‍ പറയുന്നില്ല. പൊലീസിന് വിശദമായി മൊഴി നല്‍കിയിട്ടുണ്ട്’- രാഹുല്‍ പറഞ്ഞു.
Post Your Comments