ദുബായ്: ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്. റിസോണൻസ് കൺസൾട്ടൻസിയുടെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലാണ് ദുബായ് ഇടംനേടിയിരിക്കുന്നത്. ടോക്കിയോ, സിംഗപ്പൂർ, ലോസ് ഏഞ്ചൽസ് തുടങ്ങിയ നഗരങ്ങളെക്കാൾ മുൻനിരയിലാണ് ദുബായിയുടെ സ്ഥാനം. ദുബായ് മീഡിയാ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ നഗരം ലണ്ടനാണ്. രണ്ടാം സ്ഥാനം നേടിയ നഗരം പാരീസാണ്. ന്യൂയോർക്കാണ് മൂന്നാം സ്ഥാനത്തുള്ളത്. മോസ്‌കോ നാലാം സ്ഥാനവും നേടിയിട്ടുണ്ട്. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളെയാണ് റിസോണൻസ് കൺസൾട്ടൻസി റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്.
24 പ്രദേശങ്ങളിലെ പ്രദേശവാസികളുടെയും സന്ദർശകരുടെയും സ്ഥിതി വിവരക്കണക്കുകളുടെയും ഗുണപരമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് റിസോണൻസ് കൺസൾട്ടൻസി ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്.
Post Your Comments