KeralaLatest NewsNewsPen Vishayam

ദേഷ്യം വന്നപ്പോഴൊക്കെ അവന്‍ അവളെ ഉപദ്രവിച്ചു, മുഖം പൊത്തിയടിക്കുമ്പോഴൊക്കെ അവള്‍ തലകറങ്ങി വീണു

കാണുന്നവരെല്ലാം നിനക്ക് എന്ത് പറ്റി പെണ്ണെ ആകെ ക്ഷീണിച്ചു കോലം കെട്ടല്ലോ എന്ന് പരിഭവിച്ചു

പ്രസവ ശേഷം സ്ത്രീകൾക്ക് ശാരീരികമായ മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ സ്ത്രീകളുടെ ശരീരത്തിന്റെ ഭം​ഗി പോകുമ്ബോള്‍ അവളോടു പുരുഷന്‍ കാണിക്കുന്ന വിവേചനങ്ങളെക്കുറിച്ചു തുറന്നു കാട്ടുകയാണ് ആന്‍സി വിഷ്ണു എന്ന യുവതി. ‘അവന്‍ അവളെ തീരെ സ്നേഹിക്കാതായി..നീ എനിക്കൊരു സുഖവും, സമാധാനവും തരുന്നില്ലെന്ന് പറഞ് അവന്‍ അവളെ കുറ്റപെടുത്തി കൊണ്ടിരുന്നു. അവര്‍ ഒരുമിച്ച്‌ ഉറങ്ങിയില്ല’-യെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

കുറിപ്പ് പൂർണ്ണ രൂപം

അവന്റേം അവളുടെം പ്രേമവിവാഹമായിരുന്നു എട്ട് വര്‍ഷം പ്രേമിച്ച്‌ കെട്ടിയതാണെന്ന്.. പ്രണയത്തിന്റെ ആദ്യ നാളുകളില്‍ അവന്‍ അവളോട് പറഞ്ഞു നീ എത്ര സുന്ദരിയാണെന്ന്, നിന്നെ ഞാന്‍ സ്നേഹിച്ച്‌ കൊണ്ടേ ഇരിക്കുമെന്ന്..അവള്‍ക്ക് ആരുമുണ്ടായിരുന്നില്ല, അച്ഛന്‍ നേരെത്തെ മരിച്ചു, അമ്മ ഈ അടുത്ത് മരിച്ചു, അവള്‍ക്ക് അവന്‍ മാത്രം ആശ്രയമായി.അവള്‍ അവനെ വേണ്ടുവോളം സ്നേഹിച്ചു, അവന്റെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റി, മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചപ്പോള്‍ അവള്‍ ആകെ ക്ഷീണിച്ചു, പഴയ സൗന്ദര്യം പോയി, ചിരികള്‍ നഷ്ട്ടമായി,അവന്‍ ആദ്യരാത്രിയില്‍ കെട്ടിപിടിച്ചപോലെ അവളെ കെട്ടിപിടിക്കാതായി, പ്രണയകാലത്ത് പറഞ്ഞപോലെ അവളെ സ്നേഹിക്കതായി,അവന്‍ എപ്പോഴും തിരക്കുകളില്‍ ആയി,അവള്‍ അടുക്കളയിലെ പാത്രങ്ങളോടും, വീട്ട് ഉപകരണങ്ങളോടും മല്ലിട്ട്, വല്ലാതെ മെലിഞ്ഞു പോയി.. ദേഷ്യം വന്നപ്പോഴൊക്കെ അവന്‍ അവളെ ഉപദ്രവിച്ചു, മുഖം പൊത്തിയടിക്കുമ്ബോഴൊക്കെ അവള്‍ തലകറങ്ങി വീണു,

read also: ബംഗാള്‍ ഉള്‍ക്കടലില്‍ ഗുലാബ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ

രാത്രിയില്‍ എനിക്ക് നിന്നോട് സ്നേഹമാണെന്ന് പെരും കള്ളം പറഞ്ഞു..അവളെ നഗ്നമായി കണ്ടപ്പോഴൊക്കെ,നിന്റെ മുലകള്‍ തൂങ്ങിയെന്ന് പറഞ് അവന്‍ കളിയാക്കികൊണ്ടിരുന്നു,,, അവളെയും കൂട്ടി ഒന്ന് പുറത്ത് പോകാന്‍ പോലും അവന്‍ മറന്നു, അവള്‍ മരവിച്ചു, കണ്‍തടങ്ങളില്‍ കറുപ്പ് കെട്ടിനിന്നു.കാണുന്നവരെല്ലാം നിനക്ക് എന്ത് പറ്റി പെണ്ണെ ആകെ ക്ഷീണിച്ചു കോലം കെട്ടല്ലോ എന്ന് പരിഭവിച്ചു…അവള്‍ ആകെ മെലിഞ്ഞുണങ്ങി.ഷുഗര്‍ വന്ന് കൈകാലുകളിലെ ഞരമ്ബ് തെളിഞ്ഞു.

അവന്‍ അവളെ തീരെ സ്നേഹിക്കാതായി..നീ എനിക്കൊരു സുഖവും, സമാധാനവും തരുന്നില്ലെന്ന് പറഞ് അവന്‍ അവളെ കുറ്റപെടുത്തി കൊണ്ടിരുന്നു. അവര്‍ ഒരുമിച്ച്‌ ഉറങ്ങിയില്ല, ഒരുമിച്ചുണ്ടില്ല..ഒരിക്കല്‍ അവന്‍ ജോലി കഴിഞ്ഞ് വന്നപ്പോള്‍ അവള്‍ പുറത്തെ അമ്മിക്കല്ലിന്‍ തറയില്‍ തലതല്ലി മരിച്ചു കിടക്കുന്നു…കണ്ടവരെല്ലാം പറഞ്ഞു തെന്നിയതെന്ന്, തെന്നി വീണ് മരിച്ചതെന്ന്,അന്ന് രാത്രി അവന്‍ കണ്ണാടി നോക്കി പറഞ്ഞു, തെന്നിയതല്ല ആത്മഹത്യ എന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button