KannurKeralaNattuvarthaLatest NewsNews

വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നല്കി പീഡനം, പ്രകൃതി വിരുദ്ധ പീഡനം നടത്തിയതായി യുവതി: കണ്ണൂർ സ്വദേശിക്കെതിരെ കേസെടുത്തു

ദുബായിലെ രണ്ടു ഹോട്ടലുകളിലും വസതിയിൽ വച്ചും പീഡനത്തിനിരയാക്കി

പയ്യന്നൂർ: കണ്ണൂർ സ്വദേശിയായ യുവാവ് വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി ബംഗാൾ സ്വദേശിയായ യുവതിയുടെ പരാതി. യുവതി നൽകിയ പരാതിയിൽ പഴയങ്ങാടി സ്വദേശിയായ മുഹമ്മദ് അബിദ് കെസിയ്ക്ക് (35) എതിരെ പോലീസ് കേസെടുത്തു.

ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറ് ആയിരുന്ന യുവതിയെ 2016 മുതൽ 2020 വരെ പീഡിപ്പിച്ചതായാണ് പരാതി. വിവാഹ മോചിതയായ യുവതിയെ മുഹമ്മദ് അബിദ് അനവധി തവണ പീഡനത്തിന് ഇരയാക്കിയതായി പഴയങ്ങാടി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

യുഎസ് സന്ദർശത്തിൽ 65 മണിക്കൂറിനിടെ 24 ചർച്ചകൾ, എല്ലാ സന്ദര്‍ശനങ്ങളും ഫലപ്രദമാകണമെന്ന് നിർദേശം: വിശ്രമമില്ലാതെ മോദി

വിവാഹവാഗ്ദാനം നൽകി പ്രകൃതി വിരുദ്ധ പീഡനത്തിന് വരെ ഇരയാക്കി എന്ന് യുവതി  പരാതിയിൽ പറയുന്നു. ദുബായിലെ രണ്ടു ഹോട്ടലുകളിലും വസതിയിൽ വച്ചും പീഡനത്തിനിരയാക്കിയെന്നും എന്നാൽ വിവാഹ വാഗ്ദാനം പാലിച്ചില്ല എന്നും യുവതി വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് നിന്ന് നാട്ടിൽ മടങ്ങിയെത്തിയ യുവതി ഇപ്പോൾ ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ചെന്നൈയിൽ നിന്ന് കണ്ണൂരിൽ എത്തിയ യുവതി പയ്യന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽക്കുകയായിരുന്നു. തുടർന്ന് പഴയങ്ങാടി പോലീസ് ഐപിസി 376 (2) (എൻ), 377 എന്നിൽ വകുപ്പുകൾ ചേർത്ത് മുഹമ്മദ് അബിദിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button