തിരുവനന്തപുരം: മരണപ്പെട്ട സീതാറാം യെച്ചൂരിയുടെ അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എ എ റഹീമിന്റെ ഫേസ്ബുക് പോസ്റ്റ്. അമ്മയുടെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടു നൽകിയതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് ഫേസ്ബുക് പോസ്റ്റ്.
Also Read:ദുബായ് എക്സ്പോ 2020 : സന്ദർശകരെ വേദിയിലെത്തിക്കാൻ മുഴുവൻ സമയ സർവീസിനൊരുങ്ങി 15,000 ടാക്‌സികൾ
‘നേരത്തെയും നിരവധി പുരോഗമന വാദികൾ ഇതുപോലെ ധീരമായ തീരുമാനം എടുത്തിട്ടുണ്ട്.അന്ധവിശ്വാസവും ശാസ്ത്ര വിരുദ്ധതയും വ്യാപകമാകുന്ന സമൂഹത്തിൽ ഉറ്റവരുടെയോ സ്വന്തം മൃതശരീരം തന്നെയോ പഠിക്കാൻ വിട്ടു കൊടുക്കുകയാണ്’ എ എ റഹീം കുറിച്ചു.
‘ജീവനറ്റ ശരീരം രാസ ലായനിയിൽ സൂക്ഷിച്ചു വീണ്ടും വീണ്ടും കീറി മുറിച്ച് പഠിക്കാൻ കൈമാറുന്നു. ഇങ്ങനെ മാതൃകയാകാൻ കമ്മ്യൂണിസ്റ്റ്കാർക്കേ കഴിയൂ’, എന്നും എ എ റഹീമിന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
സഖാവ് സീതാറാം യെച്ചൂരിയുടെ അമ്മ മരണപ്പെട്ടു. ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടു നൽകി. നേരത്തെയും നിരവധി
പുരോഗമന വാദികൾ ഇതുപോലെ ധീരമായ തീരുമാനം എടുത്തിട്ടുണ്ട്.അന്ധവിശ്വാസവും ശാസ്ത്ര വിരുദ്ധതയും വ്യാപകമാകുന്ന സമൂഹത്തിൽ ഉറ്റവരുടെയോ സ്വന്തം മൃതശരീരം തന്നെയോ പഠിക്കാൻ വിട്ടു കൊടുക്കുകയാണ്.
ജീവനറ്റ ശരീരം രാസ ലായനിയിൽ സൂക്ഷിച്ചു വീണ്ടും വീണ്ടും കീറി മുറിച്ച് പഠിക്കാൻ കൈമാറുന്നു. ഇങ്ങനെ മാതൃകയാകാൻ കമ്മ്യൂണിസ്റ്റ്കാർക്കേ കഴിയൂ. ധീരമായ ഇത്തരം തീരുമാനങ്ങൾ സമരം തന്നെയാണ്. അമ്മയ്ക്ക് ആദരാഞ്ജലികൾ.
Post Your Comments